ദുബെെയിലേയ്ക്ക് വരൂ.. സന്ദര്‍ശകരെ ക്ഷണിച്ച്‌ കിംഗ് ഖാന്‍ (വീഡിയോ)

ദുബൈ : ദുബൈയിലേയ്ക്ക് സന്ദര്‍ശകരെ ക്ഷണിച്ച് കിങ് ഖാന്‍ വീണ്ടുമെത്തുന്നു . ലോകം മുഴുവനും ഏറ്റെടുത്ത ദുബൈ ടൂറിസം വകുപ്പിന്റെ പരസ്യചിത്രത്തില്‍ വീണ്ടും ഷാരൂഖ് ഖാന്‍ തന്നെ. ദുബൈ കാണാന്‍ സന്ദര്‍ശകരെ ക്ഷണിച്ച് ദുബൈയിക്ക് വേണ്ടിയാണ് കിങ് ഖാന്‍ വീണ്ടുമെത്തുന്നത്. ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ബീ മൈ ഗസ്റ്റ് എന്ന പരസ്യചിത്രത്തിന്റെ പുതിയ പതിപ്പ് എത്തി. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ദുബൈയിലൂടെ നടത്തുന്ന ഒരു നിധിവേട്ടയാണ് ഇത്തവണത്തെ പ്രമേയം.

ദുബൈ നല്‍കുന്ന യാത്രാനുഭവങ്ങളും കണ്ടിരിക്കേണ്ട ആകര്‍ഷണങ്ങളും ചില ചോദ്യങ്ങളായും സൂചനകളായും കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുന്നു. പ്രമുഖ ബോളിവുഡ് താരം എന്നതിലുപരി ദുബൈയിയെ സ്‌നേഹിക്കുന്ന , ദുബൈയിയുമായി ഏറെക്കാലമായി ബന്ധം പുലര്‍ത്തുന്ന ഒരാളെന്ന നിലയിലാണ് ഷാരൂഖ് ഖാനെ ഇതിനായി ക്ഷണിച്ചതെന്ന് ദുബൈ ടൂറിസം സി.ഇ.ഒ. ഇസാം കാസിം പറഞ്ഞു. ദുബൈ എന്ന മനോഹര യാത്രയിലേക്ക് തന്റെ ആരാധകരെ ക്ഷണിക്കാന്‍ ഇതിലും മികച്ച ഒരു വ്യക്തിയില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് പതിപ്പുകളില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരണം. ദുബൈയിലേക്ക് അടിക്കടി യാത്ര ചെയ്യുന്ന ആളാണ് താനെന്നും ഓരോ തവണയും പുതുതായി എന്തെങ്കിലും കാണാന്‍ ഉണ്ടാകുമെന്നതാണ് ദുബൈയിയുടെ പ്രത്യേകതയെന്നും ഷാരൂഖ് പറഞ്ഞു. 2016 ലാണ് ബീ മൈ ഗസ്റ്റിന്റെ ആദ്യ പതിപ്പ് ഇറങ്ങുന്നത്. തുടര്‍ന്ന് 2017 ലിറങ്ങിയ രണ്ടാം പതിപ്പ് പത്ത് കോടിയിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. രണ്ടിലും ഷാരൂഖ് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ദുബൈ ടൂറിസം വകുപ്പിന്റെ വിവിധ സാമൂഹികമാധ്യമങ്ങളില്‍ പരസ്യചിത്രം പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.

Embedded video

Visit Dubai IN

@VisitDubai_IN

. @IAMSRK is back in his favourite city, but this time to unravel a secret as old as . Will he succeed? Stay tuned

Find out more on http://bit.ly/2nYWJGD 

317 people are talking about this

You must be logged in to post a comment Login