ദുബൈ കായികമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതിയുമായി ഷെയ്ഖ് ഹംദാന്‍

 

ദുബൈ: ആരോഗ്യവും സന്തോഷവുമുള്ള സമൂഹത്തിനായി കായികപദ്ധതികള്‍ ഊര്‍ജിതമാക്കുന്നതിന്‍രെ ഭാഗമായി കായികമേഖലയില്‍ നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുമെന്നു ദുബൈ കിരീടാവകാശിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

2006നും 2017നും ഇടയില്‍ കായികരംഗത്തു നിന്നു ദുബൈ 85.1 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് ആയ ദുബൈ സ്‌പോര്‍ട്‌സ് പള്‍സ് ഷെയ്ഖ് ഹംദാന്‍ പ്രകാശനം ചെയ്തു.

ഹത്ത, മര്‍മൂം, ജുമൈറ എന്നിവിടങ്ങളില്‍ ബീച്ച് ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായികവിനോദങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നും ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി.  ദുബൈയെ കായികമേളകളുടെ മുഖ്യവേദിയാക്കി മാറ്റാനാണു പദ്ധതി.

You must be logged in to post a comment Login