ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതി തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കി

 


ദുബൈ: ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതി തൊഴിലാളികള്‍ക്കായി മാര്‍ഗനിര്‍ദേശ പുസ്തകം പുറത്തിറക്കി. ദുബൈയിലെ തൊഴിലിടങ്ങളില്‍ ജോലി ചെയുന്ന തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണിത്. ദുബൈയിലെ അഡ്രസ്സ് ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ദുബൈ എമിഗ്രേഷന്‍ ഉപതലവനും ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറാണ് പുസ്തകം പുറത്തിറക്കിട്ടുള്ളത്. അറബി ,ഇംഗ്‌ളീഷ്, ഉറുദു തുടങ്ങിയ ഭാഷങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുസ്തകം പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഫിലിപ്പൈന്‍സ്, നോപ്പാളി തുടങ്ങിയ ഭാഷങ്ങളിലും പുസ്തകം ഉടന്‍ ഇറങ്ങും.

തൊഴിലാളികളുടെ ക്ഷേമം,വിവിധ അവകാശ സംരക്ഷണങ്ങള്‍, തൊഴിലിടങ്ങളില്‍ പാലിക്കേണ്ട സുരക്ഷ നിയമങ്ങള്‍, തൊഴിലാളി കടമകള്‍, ഉത്തരവാദിത്വങ്ങള്‍,രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍, തുടങ്ങിയവയാണ് പുസ്തകത്തില്‍ ഉള്ളത്. 55 പേജുള്ള പുസ്തകം വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതമാണ് പുറത്തിറങ്ങിട്ടുള്ളത്. തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതി നടത്തിവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് തൊഴിലാളി അവകാശനിയമങ്ങളെ കുറിച്ച്
മാര്‍ഗനിര്‍ദേശം നല്‍കുന്ന പുസ്തകം ഇറക്കിയത്. രാജ്യത്ത് തൊഴില്‍ എടുക്കാന്‍ വരുന്നവര്‍ തങ്ങളുടെ രണ്ടാമത്തെ വീടായാണ് ഇവിടം പരിഗണിക്കുന്നത്. അത് പോലെ തന്നെയാണ് അധിക്യതര്‍ അവരെയും കാണുന്നത്. തങ്ങളുടെ വീടില്‍ എങ്ങനെയാണ് കഴിയുന്നത് പോലെ അവര്‍ക്ക് ഇവിടം വസിക്കാന്‍ മികച്ച സൗകര്യങ്ങളും സേവനങ്ങളും നല്‍കാനാണ് ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതി ശ്രമിച്ചുവരുന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. ചടങ്ങില്‍ തഖ് ദീര്‍ അവാര്‍ഡുമായി സഹകരിച്ചവരേയും മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ആദരിച്ചു. വിവിധസര്‍ക്കാര്‍ മേധാവികളും പങ്കെടുത്തു

You must be logged in to post a comment Login