ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള വാഹനങ്ങള്‍ക്ക് വേണ്ടി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും

 


പാലക്കാട്: ആവശ്യ വാഹനങ്ങള്‍ക്കായി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും.രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.

കനത്തെ മഴയെ തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞുവീണിരുന്നു. ഇരട്ടതുരങ്കത്തിന്റെ കിഴക്കുഭാഗത്ത് കവാടത്തിന് മുകള്‍വശത്ത് ഷോട്ട്ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞുവീണത്. ഏകദേശം പണി പൂര്‍ത്തിയായ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇടിഞ്ഞുവീണത്. കൂടാതെ മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. നടന്‍ ജയറാമും കുടുംബവും  അടക്കം നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.

You must be logged in to post a comment Login