ദുരൂഹത ഒഴിയാത്ത ഗ്രാമം

  • ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.

ഇത് ഉദ്ധാനം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ‘മിനി കേരള’ എന്നറിയപ്പെടുന്ന ടൂറിസ്റ്റ് ഹബ്. പക്ഷേ, പ്രകൃതി മനോഹരമായ തീരങ്ങളും തെങ്ങിന്‍ തോപ്പുകളും ഇതൊക്കെ ആസ്വദിക്കാന്‍ പാകത്തിലുള്ള റിസോര്‍ട്ടുകളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ ഗ്രാമപ്രദേശത്തേക്ക് ഇന്ന് എത്തുന്നത് സന്ദര്‍ശകരേക്കാള്‍ കൂടുതല്‍ ഗവേഷകര്‍: ഇവിടുത്തെ ഭൂരിപക്ഷം പുരുഷന്‍മാര്‍ക്ക് മാത്രം സംഭവിക്കുന്ന വൃക്കനാശരോഗത്തിന്റെ കാരണമറിയാന്‍. അതെ, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വൃക്കരോഗികള്‍ തിങ്ങിപ്പാര്‍ക്കുന്ന മെഡിക്കല്‍ ഹബ് എന്ന പേരുരുദോഷവും പേറിക്കൊണ്ട്, ഉദ്ധാനം, ശാസ്ത്രസാങ്കേതികതയുടെ ഈ അത്യന്താധുനിക കാലത്തും ദുരൂഹതകള്‍ മാത്രം തീര്‍ത്ത് ഇന്നും നമ്മുടെ രാജ്യത്തിന്റെ നൊമ്പരമായ്…കു
കൃഷ്ണദേവരായരുടെയും ഹൈദരബാദ് നൈസാമിന്റെയും ഭരണത്തിന്‍ കീഴിലായിരുന്ന ശ്രീകാകുളമെന്ന സമ്പന്ന ഭൂപ്രദേശം, സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ബലരാമന്‍ സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. നാഗവല്ലി, സുവര്‍ണമുഖി, വേഗവതി എന്നീ മൂന്ന് നദികള്‍ കൂൂടിച്ചേരുന്ന പുണ്യഭൂമി. ഈ ജില്ലയിലെ ‘മിനി കേരള’ എന്നറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഉദ്ധാനം. കേരളത്തിന്റെ ഒരുരുചെറിയ പതിപ്പ്. പ്രകൃതിമനോഹരമായ തീരങ്ങളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ദേശം.

ഹൈദരബാദില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ആവശ്യത്തിന്റെ ഭാഗമായി പങ്കെടുത്ത ഒരു ദേശീയ ഗ്രാമീണ പഠന ശില്‍പ്പശാലയില്‍ വെച്ചാണ് സമീപ പ്രദേശത്തുള്ള നിരവധി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. അതിനിടയിലാണ് ശ്രീകാകുളവും ഉദ്ധാനവും അജ്ഞാതമായ കാരണങ്ങള്‍ കൊണ്ട് വൃക്കരോഗം താണ്ഡവമാടുന്ന അവിടുത്തെ മനുഷ്യരും ശ്രദ്ധയില്‍പ്പെട്ടത്.ഉദ്ധാനത്തെ വൃക്കരോഗികളുടെ കാര്യത്തിലുള്ള ഏറ്റവും വലിയ പ്രത്യേകത ഇവരില്‍ ഭൂരിപക്ഷവും പതിനഞ്ചിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരാണ് എന്നതാണ്. (പെണ്‍കുട്ടികളിലും സ്ത്രീകളിലും രോഗബാധിതര്‍ ഇല്ല എന്നല്ല അതിനര്‍ത്ഥം. മറിച്ച്, ഇതിന്റെ ലിംഗതോത് വലിയ രീതിയില്‍ വ്യത്യസ്തമാണ്). നീണ്ട ദുരിതം കഴിഞ്ഞുള്ള മരണമാണ് ഇവിടത്തുകാര്‍ക്ക് വിധിച്ചിട്ടുള്ളത്! കാഞ്ചിലി, കവിതി, സോമപേട്ട, മന്‍ഡാസ, വജ്രപുകോത്തൂരു, ഇച്ചാപുര, സുമപുര തുടങ്ങിയ മണ്ഡലങ്ങള്‍ ചേര്‍ന്ന ഉദ്ധാനത്ത് നാല് ലക്ഷത്തില്‍പ്പരം ജനങ്ങള്‍ വസിക്കുണ്ട്. ഇതില്‍ ആയിരക്കണക്കിനാളുകള്‍ വൃക്കരോഗികളാണ്. അതില്‍ ചിലരാവട്ടെ അതീവ ഗുരുതരമായ അവസ്ഥയിലുള്ളവരും (Chronic Kidney Disease CKD). ഇരുരുനൂറ് കിലോമീറ്റര്‍ ദൂരത്തുള്ള വിശാഖപട്ടണത്താണ് ഈ പ്രദേശത്തുകാര്‍ക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള ഡയാലിസിസ് സെന്ററുകളുള്ളത്. സൗജന്യ ഡയാലിസിസ് നടത്താന്‍ നിരവധി സന്നദ്ധസംഘടനകളുടെ സഹായം ലഭിക്കുണ്ടെങ്കിലും, ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനാവശ്യമായ ചിലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ പലരും തങ്ങളുടെ ചികില്‍സ പാതിവഴിക്ക് ഉപേക്ഷിക്കും. വെറും നൂറ് രൂപ പ്രതിദിന വരുമാനക്കാരായവരാണ് ഉദ്ധാനത്തിലെ ബഹുഭൂരിപക്ഷം പേരും.

ഇതുവരെ ഇവിടെ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, വൃക്കസംബന്ധിയായ അസുഖമുള്ള ഒന്നോ രണ്ടോ പുരുഷന്‍മാരെങ്കിലും ഓരോ പത്ത് കുടുംബങ്ങളിലുമുണ്ടെന്നാണ്. രോഗലക്ഷണവുമായി ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്നവരുടെ രക്തപരിശോധനയും മറ്റുമാവശ്യമായ സൗകര്യം ഗ്രാമങ്ങളിലൊന്നും ഇല്ല. അതിന് ശ്രീകാകുളത്തോ നെല്ലൂരോ ഉള്ള ജില്ലാ ആസ്ഥാനങ്ങളില്‍ എത്തണം. ഡൈയൂറെറ്റിക്‌സും ആന്റിബയോട്ടിക്കുകളും മാത്രം നല്കി താല്ക്കാലിക ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ മാത്രമേ ഹെല്‍ത്ത് സെന്ററുകളില്‍ സൗകര്യമുള്ളൂ. വേദന സംഹാരികളും ഡൈക്ലോഫെനക്‌സ് ഇഞ്ചെക്ഷനുകളും നല്‍കുന്ന അനധികൃത സ്വകാര്യ ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കുന്നത്, ഈ ഗ്രാമീണരില്‍ ഒരല്പ്പം സാമ്പത്തിക സൗകര്യമുള്ളവര്‍ മാത്രമാണ്. ശ്രീകാകുളത്തുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇവരുടെ വൃക്കരോഗ കാരണം പഠിക്കാന്‍ മാത്രം പ്രത്യേക വിഭാഗമുണ്ട്.

സിലിക്ക നിറഞ്ഞ ഭൂഗര്‍ഭജലമാണ് ഈ ഗ്രാമീണരുടെ വൃക്കകളെ തകരാറിലാക്കുന്നതെന്നാണ് പഠന-ഗവേഷണങ്ങളുടെ ഫലമായ നിഗമനങ്ങളില്‍ ഏറ്റവും പ്രബലമായത്. സിലിക്കയോടൊപ്പം മറ്റ് ചില ലോഹഘടകങ്ങളും ഇവിടുത്തെ ഭൂഗര്‍ഭത്തില്‍ തഴച്ചുവളരുണ്ട്. ഇന്ത്യയുടെ ഐ.ടി. ഹബ് ആവാന്‍ ആന്ധ്രയെ സഹായിച്ചതും ഈ ഗര്‍ഭസ്ഥ ശിശുവിന്റെ തടിമിടുക്കാണ്. കുടിവെള്ളത്തിനായി കുകുഴല്‍ക്കിണറുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണിവര്‍. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇവിടത്തുകാര്‍ക്ക് ശുദ്ധജലവിതരണ പദ്ധതിയിലൂടെയുള്ള കുകുടിവെള്ളം ലഭിക്കുന്നത്. ഭൂഗര്‍ഭ ജലവകുപ്പിന്റെ രാസപരിശോധനാ ഫലങ്ങള്‍ സിലിക്കയുടെ അമിത സാന്നിദ്ധ്യം ശരിവെക്കുന്നുമുണ്ട്. പക്ഷെ, വേദനസംഹാരികളുടെ അമിതമായ ഉപയോക്താക്കളാണ് ഇവിടത്തുകാര്‍ എന്നത് ഈ നിഗമനത്തെ തളര്‍ത്തുന്ന ഒന്നാണ്. പകല്‍ മുഴുവനും എല്ലുമുറിയെ പണിയെടുത്ത്, ക്ഷീണവും വേദനയുമകറ്റാന്‍ മദ്യത്തെയോ വേദനസംഹാരികളേയോ അമിതമായി ആശ്രയിക്കുന്നവരാണിവര്‍. ഇതായിരിക്കാം വൃക്കകളെ തകര്‍ക്കുന്നത്. ജനിതകവൈകല്യം എന്ന വേറൊരുരുകാരണവും പ്രബലമാണ്. ജീവിത ശൈലിയിലെ വ്യതിയാനം കൊണ്ടാണ് കേരളത്തിലെ വൃക്കരോഗികള്‍ അധികരിച്ചതെങ്കില്‍, ആന്ധ്രയിലെ ‘മിനി കേരള’യായ ഉദ്ധാനത്ത് അങ്ങിനെയൊരുരുകാരണവും അവകാശപ്പെടാനില്ല.

1.1 എന്ന സാധാരണ നിലയില്‍ ഉണ്ടാവേണ്ടുന്ന ക്രിയാറ്റിന്‍ ലെവല്‍ 8.0 എന്ന അചിന്തനീയമായ അവസ്ഥയില്‍ എത്തുന്ന ആയിരക്കണക്കിന് വൃക്കരോഗികളായ സാധാരണ മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് വിറങ്ങലിച്ചു നില്ക്കുന്നുന്നുഉദ്ധാനം ; തീര്‍ത്ഥാടനകേന്ദ്രമായ അരശവിള്ളി ക്ഷേത്രത്തിലെ സൂര്യഭഗവാനോ, നാഗവല്ലിപ്പുഴയില്‍ സ്ഥാപിക്കപ്പെട്ട ബുദ്ധ പ്രതിമയോ നിസ്സഹായതയോടെ ശ്രവിക്കാന്‍ മാത്രം അവസരം നല്കിക്കൊണ്ട്!

 

 

You must be logged in to post a comment Login