ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’: പുതിയ പോസ്റ്റര്‍

ദുല്‍ഖര്‍ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ നായകനാകുന്ന ചിത്രമാണിത്. ‘കര്‍വാന്‍’ ഓഗസ്റ്റ് പത്തിന് തീയേറ്ററുകളിൽ എത്തുമെന്ന് ദുൽഖര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ദുൽഖര്‍ പുതിയ റിലീസ് തീയതിയും ആരാധകരുമായി പങ്കുവെച്ചത്

പുതുമുഖമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും, മിഥില പാല്‍ക്കറും ചിത്രത്തിലുണ്ട്. ‘ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാല്‍ക്കറുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കര്‍വാന്‍. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന.

You must be logged in to post a comment Login