ദുല്‍ഖറിന് ബംഗ്ലാദേശില്‍ നിന്നൊരു ആരാധകന്‍; ആരാധകന്‍ മകന് നല്‍കിയ പേരും ദുല്‍ഖര്‍ എന്ന്

കൊച്ചി: മലയാളികളുടെ കുഞ്ഞിക്ക മറുനാട്ടുകാര്‍ക്കും കുഞ്ഞിക്ക തന്നെയാണെന്ന് തെളിയിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരാധന കൂടി സ്വന്തം കുഞ്ഞിന് ദുല്‍ഖറിന്റെ പേര് നല്‍കിയ കഥയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് വരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ ആണ് തന്റെ നാട്ടില്‍ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘ ഞങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്റെ ‘ചാര്‍ലി’ കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായി. മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്,’ എന്നായിരുന്നു ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള സെയ്ഫുദ്ദീന്‍ ഷകീല്‍ എന്ന ചെറുപ്പക്കാരന്റെ ട്വീറ്റ്. സെയ്ഫുദ്ദീനും ഒരു കടുത്ത ദുല്‍ഖര്‍ ഫാനാണ്.

Saifuddin Shakil@SaifShakil5066

In our country Bangladesh one guy who came out from depression after watching DQ’s charlie movie. He name his son as Dulquer Salmaan. Massive numbers of lovers here for you @dulQuer

80 people are talking about this

സെയ്ഫുദ്ദീന്റെ ട്വീറ്റ് കണ്ണില്‍പ്പെട്ട ദുല്‍ഖര്‍ നന്ദി പറയാന്‍ മറന്നില്ല, ഒപ്പം ബംഗ്ലാദേശിലെ തന്റെ ആരാധകരോടുള്ള സ്‌നേഹാന്വേഷണവും രേഖപ്പെടുത്തി. ‘ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. കോളേജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. ഇപ്പോഴും അവരുമായുള്ള അടുപ്പം സൂക്ഷിക്കുന്നു,’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുട്വീറ്റ്.

തെലുങ്ക് ചിത്രം ‘മഹാനടി’ നേടിയ ഗംഭീര വിജയത്തിനെ തുടര്‍ന്ന് തെലുങ്കിലും അടുത്ത ചിത്രത്തില്‍ കരാറേര്‍പ്പെട്ടിരിക്കുകയാണ് ദുല്‍ഖര്‍. വെങ്കിടേഷിനൊപ്പം ഒരു പിരീഡ് ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ‘മഹാനടി’യിലെ ദുല്‍ഖറിന്റെ അഭിനയം കണ്ട് ‘ജെമിനി ഗണേശനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഏറ്റവും യോജിച്ചയാള്‍,’ എന്ന് വെങ്കിടേഷ് അഭിനന്ദിച്ചിരുന്നു.

You must be logged in to post a comment Login