ദൂരുഹതകള്‍ മാറ്റേണ്ടത് അത്യാവശ്യം: സുനന്ദയുടെ മരണം വിശദമായി അന്വേഷിക്കണമെന്ന് തരൂര്‍

 സുനന്ദയുടെ മരണത്തെകുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ശശിതരൂരിന്റെ കത്ത്.കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കാണ് തരൂര്‍ കത്ത് നല്‍കിയത്.

അന്വേഷണത്തിനെ ബാധിക്കാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും തരൂര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സുനന്ദപുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട ദൂരുഹതകള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട തനിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു അതിന്റെ സത്യം തെളിയിക്കേണ്ടത് അത്യാവശ്യമാണ്.

You must be logged in to post a comment Login