ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

kadakampally0
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചുവിടുമെന്നും ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതു തന്നെ അഴിമതിക്കാണെന്നും മന്ത്രി പറഞ്ഞു.

അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ സര്‍ക്കാര്‍ ദേവസ്വം നിയമന ബോര്‍ഡ് രൂപീകരിച്ചത്. മുന്‍ ഡിജിപി ചന്ദ്രശേഖരനായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍. സെക്രട്ടറി തല റാങ്കിലുള്ള ശമ്പളമാണ് അദ്ദേഹം വാങ്ങുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ദേവസ്വംനിയമന ബോര്‍ഡ് ഒരു വെള്ളാനയാണെന്നും പിഎസ്‌സി പോലുള്ള ഭരണഘടന സ്ഥാപനത്തിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു വകുപ്പ് മാത്രമാണ് ദേവസ്വം നിയമനമെന്നും മന്ത്രി വ്യക്തമാക്കി

You must be logged in to post a comment Login