ദേശീയപാതയോരത്തെ മദ്യ വില്‍പ്പനശാലകള്‍: ഹര്‍ജി വൈകിയത് എന്തുകൊണ്ട്; സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം. മൂന്നുമാസം സമയമുണ്ടായിട്ടും ഇപ്പോഴാണോ സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു. മദ്യശാല മാറ്റാന്‍ കൂടുതല്‍ സമയം തേടിയാണു കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി വിധിപറയാന്‍ മാറ്റി.

ഇതിനിടെ ബവ്‌റിജസ് മദ്യവില്‍പനകേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ സംസ്ഥാനം മാനദണ്ഡം വിപുലീകരിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്നു മാറ്റേണ്ടിവരുന്ന മദ്യവില്‍പനശാലകള്‍ അതാതു താലൂക്കില്‍ എവിടെയെങ്കിലും സ്ഥാപിച്ചാല്‍മതി എന്നാണു പുതിയ തീരുമാനം.

നേരത്തേ അതാതു പഞ്ചായത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കണം എന്നായിരുന്നു വ്യവസ്ഥ. സര്‍ക്കാര്‍ കണ്ടെത്തുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണു സ്ഥലപരിധി വിപുലമാക്കിയത്. ബവ്‌കോയുടെ 155, കണ്‍സ്യൂമര്‍ഫെഡിന്റെ 29 ചില്ലറ വില്‍പനകേന്ദ്രങ്ങളാണ് മാറ്റി സ്ഥാപിക്കാനുള്ളത്.

You must be logged in to post a comment Login