ദേഹാസ്വാസ്ഥ്യത്തെ തു​ട​ർ​ന്ന് മന്ത്രി എംഎം മണി ആശുപത്രിയില്‍

 

ഇടുക്കി: ദേഹാസ്വാസ്ഥ്യത്തെ തു​ട​ർ​ന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ഈ ആഴ്ചത്തെ പരിപാടിയെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

You must be logged in to post a comment Login