ദേ, കൊച്ചിയില്‍ ഓട്ടോകളും ആപ്പിലായി

autoകൊച്ചി: നഗരത്തിലെ ഒട്ടൊറിക്ഷകള്‍ ഇനി വിരല്‍തുമ്പില്‍. കൊച്ചിയിലെ യുവ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് തയാറാക്കിയ ദേ ഓട്ടൊ എന്ന മൊബൈല്‍ ആപ്പിലൂടെ ആര്‍ക്കും എവിടെ നിന്നും ഓട്ടൊറിക്ഷ വിളിക്കാം. സാധാരണ നിരക്കിനെക്കാളും കുറഞ്ഞ നിരക്കില്‍ സവാരി നടത്താമെന്നതാണ് ദേ ഓട്ടൊയുടെ പ്രത്യേകത. ഒരേ ഭാഗത്തേക്ക് സഞ്ചരിക്കാനുള്ള ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒരു ഓട്ടൊറിക്ഷ വിളിക്കുന്നതിനുള്ള സംവിധാനവും ദേ ഓട്ടൊ ഉദേശിക്കുന്നുണ്ട്.

15 മുതല്‍ കൊച്ചി നഗരത്തില്‍ തുടങ്ങിയ പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അണിയറക്കാര്‍. നിലവില്‍ 100ഓളം ഓട്ടൊറിക്ഷകള്‍ ആപുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഓട്ടൊറിക്ഷകള്‍ ഇതുമായി ബന്ധിപ്പിക്കും. നഗരത്തിലെ ഓട്ടൊറിക്ഷാ ്രൈഡവര്‍മാരുമായും ട്രേഡ് യൂനിയനുകളുമായും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ് ഡൗണ്‍ ലോഡ് ചെയ്യാനാകും.

ബുക് ചെയ്യുമ്പോള്‍ തന്നെ നിരക്ക് അറിയാമെന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ കൊച്ചി നഗര പരിധിയില്‍ മാത്രമാണ് സേവനമെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ദേ ഓട്ടൊ ഡയറക്റ്റര്‍ മനു ജോര്‍ജ് പറഞ്ഞു.

You must be logged in to post a comment Login