ദൗര്‍ബല്യങ്ങള്‍ എതിരാളികള്‍ക്ക് മുമ്പില്‍ തുറന്ന് വെയ്ക്കരുത്: സച്ചിന്‍

sachin-2

ന്യൂഡല്‍ഹി: ദൗര്‍ബല്യങ്ങള്‍ ആരുടെയും മുമ്പില്‍ തുറന്ന് വെയ്ക്കരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എതിരാളികളായ ബൗളര്‍മാരെ നേരിടും മുമ്പ് ഓരോ ബാറ്റ്‌സ്മാന്‍മാരും തന്റെ ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി മറച്ചുവെക്കണമെന്നും സച്ചിന്‍ പറഞ്ഞു. ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ന്യൂഡല്‍ഹി മാരത്തണിന്റെ ലോഞ്ചിങ്ങ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.

ശാരീരികമായി ഞാന്‍ അണ്‍ഫിറ്റായിരുന്നില്ല .എന്നാല്‍ ഫീല്‍ഡിംഗ് ആയിരുന്നു എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്.മികച്ച കായിക ശേഷിയുണ്ടെങ്കില്‍ മാത്രമേ ഓട്ടത്തിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും പെട്ടെന്ന് വെട്ടിതിരിഞ്ഞ് മറ്റൊരു റണ്‍സ് കൂടി എടുക്കാന്‍ കഴിയൂ. നിലവില്‍ വ്യത്യസ്തമായ ട്രെയിനിങ് രീതികളുണ്ട്. അത് കാലത്തിന്റെ ആവശ്യമാണ്. ഇന്ത്യന്‍ ടീം ലോകത്തെ മികച്ച നിരയാണ്. താരങ്ങള്‍ക്ക് മികച്ച കായികശേഷി ഇല്ലെങ്കില്‍ അത് സാധ്യമല്ല. മികച്ച അടിസ്ഥാന സൗകര്യങ്ങളും കളിക്കാനുള്ള സൗകര്യങ്ങളും ഉണ്ടെങ്കില്‍ താരങ്ങള്‍ക്ക് സ്വയം മെച്ചപ്പെടാന്‍ കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.

You must be logged in to post a comment Login