ധനകാര്യ ബില്‍ പാസാക്കി

ന്യൂഡല്‍ഹി:ലോക്‌സഭ ഈ വര്‍ഷത്തെ ധനകാര്യ ബില്‍ ശബ്ദവോട്ടോടെ പാസാക്കി. ഇതോടെ, ബജറ്റില്‍ അവതരിപ്പിച്ച നേരിട്ടും അല്ലാതെയുമുള്ള നികുതികള്‍ പ്രാബല്യത്തില്‍ വന്നു.ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി പറഞ്ഞതിനു പിന്നാലെയാണ് ബില്‍ പാസാക്കിയത്. താന്‍ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തില്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

You must be logged in to post a comment Login