ധമാല്‍ ധുമീല്‍ നായകന്‍ വൈഭവിന് നായികയായി പാട്ടുംപാടി രമ്യാ നമ്പീശന്‍

രമ്യാ നമ്പീശന്‍ വീണ്ടും നായകയാകുന്ന തമിഴ് ചിത്രമാണ് ധമാല്‍ ധുമീല്‍. തെലുങ്ക് നടനായ വൈഭവ് ആണ് നായകന്‍. ഒരു ബ്ലാക്ക് കോമഡി ത്രില്ലര്‍ ആണ് ചിത്രം. ശ്രീ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം പ്രദര്‍ശനത്തിനെത്തും.രമ്യാ നമ്പീശന്‍ ചിത്രത്തില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

പ്രമുഖ ഗായിക ഉഷാ ഉതുപ്പും ചിത്രത്തിനായി ഒരു പ്രമോഷണല്‍ ഗാനം പാടിയിരിക്കുന്നു. എല്‍ കരുണാകരന്റെ വരികള്‍ക്ക് എസ് എസ് തമന്‍ ഈണം പകര്‍ന്നിരിക്കുന്നു.

രമ്യാ നമ്പീശന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് മലയാള ചിത്രമായ നടനാണ്. ധമാല്‍ ധുമീലിനു പുറമേ തമിഴില്‍ ഉടന്‍ റീലീസ് ചെയ്യാനിരിക്കുന്ന രമ്യാ നമ്പീശന്‍ അഭിനയിച്ച ചിത്രം രണ്ടാവത് പടം ആണ്.

You must be logged in to post a comment Login