ധവാന്‍ തകര്‍ത്തു; ഇന്ത്യയ്ക്ക് 58 റണ്‍സ് ജയം

ഹരാരെ: സിംബാബാവേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 58സിന് വിജയം കൊയ്യ്തു. ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും, അര്‍ദ്ധ സെഞ്ച്വറി നേടിയ ദിനേശ് കാര്‍ത്തിക്കിന്റെയും പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാംബ് വെയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ധസെഞ്ച്വെറികള്‍ നേടിയ വുസി സിബന്ധയും(55) ഉത്സേയും (52), 46 റണ്‍സെടുത്ത ചിഗുമ്പരയുമാണ് ആതിഥേയര്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജയദേവ് ഉനദ്ഘടും രണ്ട് വിക്കറ്റുകള്‍  വീഴ്ത്തിയ അമിത് മിശ്രയുമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

shikhar

ഈ ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍  ഇന്ത്യ ഇപ്പോള്‍2-0ത്തിന് മുന്നിലെത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. സെഞ്ച്വറിയെടുത്ത ശിഖര്‍ ധവാന്റെ (116) ബാറ്റിംഗ് പ്രകടമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 127 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു ധവാന്റെ സെഞ്ച്വറി. 68 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് ധവാന് മികച്ച പിന്തുണ നല്‍കി. വിരാട് കോഹ് ലി 14 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ 27 റണ്‍സെടുത്ത വിനയ്കമാര്‍ പുറത്താകാതെ നിന്നു. ആതിഥേയര്‍ക്കുവേണ്ടി ബ്രിയാന്‍ വിട്ടോറി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

You must be logged in to post a comment Login