ധൂമിന് നാലാം ഭാഗം വരുന്നു; നായകനായി ഷാരൂഖ് ഖാന്‍

ബോളിവുഡിലെ വമ്പന്‍ വിജയ പരമ്പരകളിലൊന്നായ ധൂമിന് നാലാം ഭാഗം ഉടന്‍ വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വില്ലന്‍ സ്വഭാവമുള്ള നായകകഥാപാത്രങ്ങളുള്ള ധൂമിന്റെ ആദ്യ മൂന്നുഭാഗങ്ങളില്‍ ജോണ്‍ എബ്രഹാം, ഋത്വിക് റോഷന്‍,അമീര്‍ ഖാന്‍ എന്നിവരായിരുന്നു നായക വേഷത്തില്‍. മൂന്ന് ഭാഗങ്ങളിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ നാലാം ഭാഗത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍. ചിത്രത്തിനായി ഷാരൂഖ് സമ്മതം മൂളിയെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ചയ് ഗാദ്വി സംവിധാനം ചെയ്ത ധൂം-1 2004 ലാണ് പുറത്തിറങ്ങിയത്. പിന്നീട് ഋത്വിക്ക് റോഷന്റെ രണ്ടാം ഭാഗത്തിലും, ആമിര്‍ ഖാന്റെ മൂന്നാം ഭാഗത്തിലും അഭിഷേകിനെയും, ഉദയ് ചോപ്രയെയും നിലനിര്‍ത്തി ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായി.

അതു കൊണ്ടു തന്നെ അഞ്ച് വര്‍ഷത്തിനു ശേഷം കിംഗ് ഖാനെ നായകനാക്കി നാലം ഭാഗം ഒരുങ്ങുമ്പോള്‍ പ്രേക്ഷകരും ഇരട്ടി പ്രതീക്ഷയിലാണ്. യഷ് രാജ് പ്രെഡക്ഷന്‍സാണ് നിര്‍മ്മാണം.

You must be logged in to post a comment Login