ധൈര്യ സമേതം, കരുത്തുറ്റ പ്രവചനം: ഇന്ത്യന്‍ നായകനെതിരെ വെല്ലുവിളിയുമായി ഓസ്‌ട്രേലിയന്‍ ബോളര്‍

 

ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എതിരാളികള്‍ക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാന്‍, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പ്രത്യേക കഴിവ്, ബോളര്‍മാരുടെ പേടിസ്വപ്‌നം അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് താരത്തിന്. എന്നാല്‍, താരത്തിനെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബോളര്‍ പാറ്റ് കമ്മിന്‍സ്. ക്രിക്കറ്റ് ലോകം ഇപ്പോള്‍ ഇത് ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നായകന് സെഞ്ച്വറി നേടാന്‍ കഴിയില്ല എന്നാണ് കമ്മിന്‍സ് പറയുന്നത്.’ ധൈര്യ സമേതം, കരുത്തുറ്റ പ്രവചനം’ എന്നാണ് ഓസിസ് ബോളര്‍ തന്റെ വെളിപ്പെടുത്തലിനെ വിളിക്കുന്നത്. ‘ ഇന്ത്യന്‍ നായകന്‍, ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സെഞ്ച്വറി നേടില്ല’ കമ്മിന്‍സ് പറഞ്ഞു. അവസാനമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം കളിച്ചത് 2014ലാണ്.

Image result for pat commins

അന്ന് 4 സെഞ്ച്വറികളുമായി കോഹ്‌ലി തകര്‍പ്പന്‍ ഫോം പുറത്തെടുത്തിരുന്നു. എന്നാല്‍ അന്നത്തെ കളി ഇനി കോഹ്‌ലിയ്ക്ക് ഓസ്‌ട്രേലിയയില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് കമ്മിന്‍സ് പറയുന്നത്. കൂടാതെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിക്കില്ലെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും കോഹ്‌ലിയുടെ ഓസ്‌ട്രേലിയന്‍ പരമ്പരയേക്കുറിച്ച് പരാമര്‍ശിച്ചു. ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ ഇന്ത്യന്‍ നായകന് കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് മഗ്രാത്ത് പറഞ്ഞു.

You must be logged in to post a comment Login