‘ധോണിക്ക് പച്ചക്കൊടി’ പരിശീലനം നടത്താനുള്ള ധോണിയുടെ അപേക്ഷ കരസേനമേധാവി അംഗീകരിച്ചു

ന്യൂഡല്‍ഹി: പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താനുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ അപേക്ഷ കരസേന മേധാവി ബിപിന്‍ റാവത്ത് അംഗീകരിച്ചു. നേരത്തെ ധോണിയുടെ അപേക്ഷ വകുപ്പിന്റെ പരിഗണനയിലാണെന്നും ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കരസേന മേധാവി താരത്തിന് പരിശീലനത്തിന് അനുമതി നല്‍കുകയായിരുന്നു.

ലോകകപ്പിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ ഇല്ലയോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയായിരുന്നു താരം രണ്ടുമാസം സൈനികസേവനത്തിനായി പോവുകയാണെന്ന് ബിസിസിഐയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരായ പരമ്പരയിലേക്ക് താരത്തെ പരിഗണിച്ചിരുന്നുമില്ല.

ടെറിട്ടോറിയല്‍ ആര്‍മിയുടെ 106-ാം ബറ്റാലിയനില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. നേരത്തെ 2015 ല്‍ ആഗ്രയിലെ പാര റെജിമെന്റ് ഫോഴ്‌സിനൊപ്പം ധോണി പരിശീലനത്തിലേര്‍പ്പെട്ടിരുന്നു.

You must be logged in to post a comment Login