ധോണിക്ക് പിന്നാലെ കോഹ്ലി സ്‌റ്റൈല്‍ ഹെയര്‍കട്ട്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ കണ്ട ആരാധകര്‍ ഒന്നത്ഭുതപ്പെട്ടു. ഹെയര്‍സ്റ്റൈലില്‍ എന്നും പുതുമകള്‍ കൊണ്ടു വന്നിരുന്ന ധോണി പുതിയൊരു സ്റ്റൈല്‍ കാഴ്ചവെച്ചിരിക്കുന്നു.വിവാഹമൊക്കെ കഴിഞ്ഞതോടെ ധോണി വസന്തം അവസാനിച്ചെന്നു കരുതിയിരുന്ന ആരാധകര്‍ക്ക് ഇതില്‍പരം എന്തു വേണം.മോഹാവ്ക് എന്നറിയപ്പെട്ട ആ ഹെയര്‍‌സ്റ്റേല്‍ വിസ്മയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റൈല്‍ ഐക്കണ്‍ വിരാട് കോഹ്ലിയും പരീക്ഷിച്ചിരിക്കുന്നു പുതിയ സ്റ്റൈല്‍. ഐബ്രോ സ്‌റ്റൈലാണ് കോഹ്ലി പരീക്ഷിച്ചിരിക്കുന്നത്.
The-square-cut-the-late-cut-and-now-the-angled-eyebrow-cut
മോഹാവ്ക്കില്‍ നിന്ന് ഒരു പടി കൂടി കടന്ന് രണ്ട് വരകളാണ് താരം മുടിയില്‍ പരീക്ഷിച്ചിരിക്കുന്നത്.ഒന്ന് വലത് പുരികത്തെയാണ് മുറിച്ചു കടന്നു പോയിരിക്കുന്നത്.
ഇതാണ് എന്റെ പുതിയ ഹെയര്‍സെറ്റല്‍.ഇന്നലെ രാത്രിയാണ് ഞാന്‍ ഇത് ശരിയാക്കിയെടുത്തത്. രണ്ടു ദിവസം മുന്‍പ് ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് കോഹ്ലി  ഇക്കാര്യം വെളിപ്പെടുത്തിയത്.

ശിഖര്‍ ധവാന്റെ മീശയും രവീന്ദ്ര ജഡേജയുടെ അഫ്രോ സ്‌റ്റൈലും പോലെ ധോണി-കോഹ്ലി സ്‌റ്റൈലും തരംഗമാകുകയാണ്.

 

 

You must be logged in to post a comment Login