ധോണിയുടെ സിനിമ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

ms-dhoni

എം.എസ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നു. ഭട്ട് 108 എന്ന അക്കൗണ്ടില്‍ നിന്നാണ് സിനിമയുടെ വ്യാജന്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഇന്നലെ രാവിലെ അപ്‌ലോഡ് ചെയ്ത സിനിമ ഇതിനോടകം 4500 പേര്‍ കണ്ടുകഴിഞ്ഞു. സുഷാന്ത് സിങ് രാജ്പുതാണ് ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച അഭിപ്രായവും ബോക്‌സ് ഓഫ്‌സ് വിജയവും നേടി മുന്നേറിക്കൊണ്ടിരുന്ന ചിത്രത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

You must be logged in to post a comment Login