ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയതില്‍ എല്ലാവര്‍ക്കും അസൂയ: ശ്രീനിവാസന്‍

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മഹേന്ദ്ര സിംഗ് ധോണിയെ സ്വന്തമാക്കിയതില്‍ എല്ലാവര്‍ക്കും ‘അസൂയ’യാണെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞതിനു ശേഷം ആദ്യമായി പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ടീമില്‍ ധോണി ഉള്ളതിനാലാണ് തന്നെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.dhoni-srinivasan
അളഗപ്പ കോളജ് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റനെന്ന നിലയില്‍ ധോണി സമാനതകളില്ലാത്ത വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കളിക്കളത്തില്‍ ധോണി ഒരിക്കലും വികാരം പ്രകടിപ്പിക്കില്ല. കളിക്കളത്തിന് പുറത്ത് തികച്ചും സാധാരണക്കാരനാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login