ധോണി ഇനി ഐ.സി.സി ലോക ട്വന്റി -20 ടീം നായകന്‍

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ 2014 ലെ ഐസിസി ലോക ട്വന്റി 20 ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തു.

 

ആകെ നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടം കണ്ടെത്തി. ധോണിയെക്കൂടാതെ വിരാട് കോഹ്്‌ലിയും ഓപ്പണര്‍ രോഹിത് ശര്‍മയും സ്പിന്നര്‍ ആര്‍. അശ്വിനും ലോക ടീമിലെത്തി. ബംഗ്ലാദേശില്‍ സമാപിച്ച ട്വന്റി20 ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് ടീം തെരഞ്ഞെടുപ്പ്. കിരീടം നേടിയ ശ്രീലങ്കന്‍ ടീമില്‍നിന്ന് പേസര്‍ ലസിത് മലിംഗ മാത്രമാണ് ടീമില്‍ ഇടംനേടിയത്. മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സ്‌റീഫന്‍ മൈബര്‍ഗ് (നെതര്‍ലന്‍ഡ്‌സ്), വിരാട് കോഹ്്‌ലി, ജെപി ഡുമിനി (ദക്ഷിണാഫ്രിക്ക), ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ), ഡാരന്‍ സമി (വെസ്‌ററിന്‍ഡീസ്), ആര്‍. അശ്വിന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), സാമുവല്‍ ബദ്രീ (വെസ്‌റിന്‍ഡീസ്), ലസിത് മലിംഗ (ശ്രീലങ്ക), കൃഷ്മാര്‍ സന്റോകി (വെസ്‌റിന്‍ഡീസ് പന്ത്രണ്ടാമന്‍).

You must be logged in to post a comment Login