ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​രം മലയാളി ഒ​ളി​മ്പ്യൻ മാ​നു​വ​ൽ ഫ്രെ​ഡ​റി​ക്കി​ന്

കാ​യി​ക​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​രം മ​ല​യാ​ളി​യാ​യ ഹോ​ക്കി താ​രം മാ​നു​വ​ൽ ഫ്രെ​ഡ​റി​ക്കി​ന്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 1972ലെ ​ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഹോ​ക്കി ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്. ഒ​ളി​മ്പിക്സ് മെ​ഡ​ല്‍ നേ‍​ടി​യ ഏ​ക മ​ല​യാ​ളി​യാണ് അ​ദ്ദേ​ഹം.

ഡല്‍ഹിയില്‍ ചേര്‍ന്ന പുരസ്‌കാര സമിതിയുടേതാണ് ശുപാര്‍ശ. കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ധ്യാന്‍ ചന്ദ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. ഇന്ന് വൈകിട്ടോടെ പുരസ്‌കാര സമിതിയുടെ പ്രഖ്യാപനമുണ്ടാകും.

21-ാം വയസില്‍ ഒളിമ്പിക് മെഡല്‍ ജേതാവായിട്ടും ഇത്രയും നാള്‍ രാജ്യം അദ്ദേഹത്തിന് അര്‍ഹിച്ച ആദരം നല്‍കിയിരുന്നില്ല. മ്യൂണിക്കില്‍ മെഡല്‍ നേടിയ ടീമിലെ എട്ടു പേരെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും രണ്ടു പേര്‍ക്ക് പത്മഭൂഷണ്‍ നല്‍കിയും ആദരിച്ചപ്പോള്‍ ഫ്രഡറിക്കിനെ അവഗണിക്കുകയായിരുന്നു.

അതേസമയം അത്ലറ്റ് മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിന്റെയും പരിശീലകന്‍ ടി.പി ഔസേപ്പ് ദ്രോണാചാര്യ അവാര്‍ഡിന്റെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login