നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കി മരട് ഫ്ലാറ്റുടമകൾ 

 നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കി മരട് ഫ്ലാറ്റുടമകൾ മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഫ്ലാറ്റുടമകൾ സമരം ശക്തമാക്കി. എത്ര ദിവസം തന്നാലും ഫ്ലാറ്റുകൾ ഒഴിയില്ലെന്ന ശക്തമായ നിലപാടിലാണ് ഫ്ലാറ്റുടമകൾ. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫ്‌ളാറ്റുകളില്‍ നിന്നായി 357 കുടുംബങ്ങളാണ് നോട്ടീസ് പ്രകാരം ഒഴിഞ്ഞുകൊടുക്കേണ്ടത്.

ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലെ സമരപ്പന്തലിൽ രാവിലെ 9.30ന് തന്നെ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നത് തടയാൻ തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

സി.പി.എമ്മും ഐ.എൻ.ടി.യു.സിയുമുൾപ്പെടെ നിരവധി സംഘടനകൾ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രംഗത്തെത്തി. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യും. സുപ്രീംകോടതി വിധിക്കെതിരെ ഫ്ലാറ്റുടമകൾ നൽകിയ തിരുത്തൽ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login