നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് വധു. വിവാഹ ചിത്രങ്ങള്‍ ഭഗത് ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇനിയുള്ള യാത്രയില്‍ ഒരാള്‍ കൂടി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഭഗതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഭഗതിനൊരു മകനുണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഷെലിനും ഒരു മകനുണ്ട്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഭഗത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമയിലെത്തിയത്. ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

You must be logged in to post a comment Login