നടന്‍ മധുവിനെതിരെ കേസ്

സിനിമാ നടന്‍ മധുവിനെതിരെ കേസ്. ആരോഗ്യ വകുപ്പാണ് കേസെടുത്തത്.പോസ്റ്ററില്‍ മധു പരസ്യ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് കേസ്.പുകവലി നിരോധന നിയമപ്രകാരമാണ് കേസെയുത്തിരിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം കൈയ്യൊപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.ശ്രീകാര്യത്ത് പതിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച ഉദ്യോഗസ്ഥര്‍ ഇതിന്റെ പേരിലാണ് നടപടിയെടുത്തിരിക്കുന്നത്. മധുവിനെ കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

You must be logged in to post a comment Login