നടന്‍ സോനു സൂദിന്റെ പിതാവ് അന്തരിച്ചു

sonu
പഞ്ചാബ്: നടന്‍ സോനു സൂദിന്റെ പിതാവ് ശക്തി സാഗര്‍ സൂദ്(77) മോഗയിലുള്ള വസതിയില്‍ വെച്ച് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണം നാലു വര്‍ഷത്തോളമായി ചികിത്‌സയിലായിരുന്നു അദ്ദേഹം. സോനുവുമായി ടെലിഫോണില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

വിവരമറിഞ്ഞ് സോനു സൂദ് ഉടന്‍ തന്നെ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിതികരിച്ചു. മുംബൈയില്‍ താമസിക്കുന്ന സോനു സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായാണ് പഞ്ചാബിലുള്ള സ്വവസതിയിലെത്തിയത്. പഞ്ചാബ് ഡെ ഷേര്‍നു വേണ്ടിയാണ് താരം കളിക്കുന്നത്.

എട്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ മാതാവ് സരോജ് സൂദും അന്തരിച്ചിരുന്നു. മോണിക, മാളവിക എന്നി രണ്ട് സഹോദരിമാരാണ് സോനു സൂദിനുള്ളത്. വിദേശത്തുള്ള സഹോദരി വന്നാലുടന്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ശക്തമായ വില്ലന്‍ കഥാപാത്രമാണ് സോനു സൂദ്. അരുന്ധതി, ദബാംഗ് തുടങ്ങിയ സിനിമകളിലെ സോനുവിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

You must be logged in to post a comment Login