നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചില്‍ പോസ്‌കോ കേസുകള്‍ക്കായി ആരംഭിക്കുന്ന പുതിയ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കെച്ചിയില്‍ പുതിയതായി പോക്സോ കേസുകള്‍ നടത്തുന്നതിനായി ആരംഭിക്കുന്ന പ്രത്യേക കോടതിയില്‍ നടക്കും. വനിതാ ജഡ്ജിയുള്ള ഈ കേടതിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്താന്‍ മന്ത്രിസഭാ യോഗം അനുമതിയും നല്‍കി. കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നുള്ള ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കേടതിയുടെ അനുമതിയോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.

13 തസ്തികകളാണ് പുതിയ കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എന്‍ആര്‍കെ ഇന്‍വെസ്റ്റ്മെന്റ് കമ്പനി തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. ലോകകേരളസഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിക്കുന്നത്.

You must be logged in to post a comment Login