നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് ലഭിക്കില്ല

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് പ്രതി ദിലീപിന് ലഭിക്കില്ല. സുപ്രിംകോടതി നിർദേശിച്ചത് ഒഴികെയുള്ള ഡിജിറ്റൽ രേഖകകൾ ദീലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിചാരണകോടതി തള്ളി.

ഡിജിറ്റൽ രേഖകൾ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഴുവൻ രേഖകളും നൽകാതെ നീതിപൂർവമായ വിചാരണ സാധ്യമല്ലെന്നാണ് പ്രതി ദിലീപ് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിലെ വാദം. കേസിൽ തനിക്ക് 32 രേഖകൾ ഇനിയും നൽകാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാൽ നൽകാൻ കഴിയുന്ന എല്ലാ രേഖകളും നൽകികഴിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

സുപ്രിംകോടതി നിരദേശിച്ച ദൃശ്യങ്ങൾ ദിലീപിന് അടുത്ത ബുധനാഴ്ച പരിശോധിക്കാമെന്നും തിങ്കളാഴ്ച വിദഗ്ദനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. കുറ്റങ്ങൾ തിങ്കളാഴ്ച ഫ്രെയിം ചെയ്യും. കേസിൽ അന്തിമ വിചാരണ ഉടൻ നടക്കും.

 

You must be logged in to post a comment Login