നടി അഞ്ജലിയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് തമിഴ് തെലുങ്ക് നടി അഞ്ജലിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്.ചെന്നൈ സെയ്താപ്പേട്ട് കോടതിയുടേതാണ് ഉത്തരവ്.ഏപ്രില്‍ 24 മുതല്‍ താന്‍ സംവിധാനം ചെയ്യുന്ന ഊര്‍ സുറ്റും പുറാ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിട്ട് അഭിനയിക്കാന്‍ എത്തിയില്ല എന്നുപറഞ്ഞ് സംവിധായകന്‍ കലൈഞ്ജിയമാണ് അഞ്ജലിയ്‌ക്കെതിരെ പരാതി നല്‍കിയത്.സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സംഘടന ഇതില്‍ കക്ഷി ചേര്‍ന്നിരുന്നു. നാലു പ്രാവശ്യം സമന്‍സ് അയച്ചിട്ടും ഹാജരാവാഞ്ഞിട്ടാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

 

anjali7
വീട്ടുകാര്‍ തന്നെ ഒരു എടിഎം മെഷീനായാണ് കാണുന്നതെന്നും രണ്ടാനമ്മയും ആദ്യ സിനിമയുടെ സംവിധായകനും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അഞ്ജലി അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്ന് അങ്ങാടിത്തെരു നായികയുടെ  തിരോധാനവും വാര്‍ത്തയായിരുന്നു.അഞ്ജലിയുടെ ആദ്യ ചിത്രത്തിലെ സംവിധായകന്‍ കലൈഞ്ജിയം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നു കാട്ടിയും പരാതി നല്‍കിയിട്ടുണ്ട്.കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഞ്ജലി ഇപ്പോള്‍ ലണ്ടനിലാണെന്നും റിപ്പോര്‍ട്ടുണ്ട്.സൂര്യ നായകനായ സിംഗത്തിന്റെ രണ്ടാം ഭാഗം സിംഗം2വില്‍ ഐറ്റം ഡാന്‍സുമായെത്തി അഞ്ജലി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

You must be logged in to post a comment Login