നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു

നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. ബംഗളൂരുവിൽ UTIZ എന്ന കമ്പനിയുടെ ഉടമയായ നിതേഷ് നായരാണ് വരൻ. 2020 ഏപ്രിൽ അഞ്ചിനാണ് വിവാഹം.

എറണാകുളം കുമ്പളത്തെ റിസോർട്ടിൽവച്ച് വിവാഹനിശ്ചയം നടന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോ പങ്കുവച്ച് ഉത്തര തന്നെയാണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. ഉത്തരയുടെ കാലിൽ ചിലങ്ക അണിയിച്ചാണ് നിതേഷ് വിവാഹാഭ്യർത്ഥന നടത്തിയത്.

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. താര ദമ്പതികളായ ബിജു മേനോനും സംയുക്ത വർമയും ചടങ്ങിൽ പങ്കെടുത്തു.

You must be logged in to post a comment Login