നടി നമിത വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

പുലിമുരുകനിലെ ജൂലിയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്‍. തിരുപ്പതിയിലുള്ള താമര കോവിലില്‍ വെച്ച് പുലര്‍ച്ചെ 5.30യ്ക്കായിരുന്നു വിവാഹം. ഗുജറാത്തി ഹിന്ദു സ്റ്റൈലില്‍ ആയിരുന്നു വിവാഹം. ശരത് കുമാര്‍, രാധിക, ബിഗ്‌ബോസ് മത്സരാര്‍ത്ഥികളായിരുന്ന ആര്‍ത്തി, ഹരീഷ്, ശക്തി വാസു, ഗായത്രി തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.

വീരേന്ദര്‍ ചൗദരി എന്ന വീര്‍ നായകനും നിര്‍മാതാവുമായ ചിത്രത്തില്‍ നായികയായി എത്തിയത് നമിതയായിരുന്നു. അപ്പോഴായിരുന്നു ഇരുവരും പരസ്പരം സുഹൃത്തുക്കളായത്. പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.ചെന്നൈയില്‍ സുഹൃത്തുകള്‍ക്കായി വിരുന്നു അടുത്ത ദിവസം സംഘടിപ്പിക്കും.

വിജയ് കാന്തിന്റെ നായികയായി തമിഴ് സിനിമയിലെത്തിയ നമിത ഇംഗ്ലീഷ്‌കാരന്‍, ചാണക്യ, പമ്പരകണ്ണാലെ, വ്യാപാരി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, ജഗന്‍ മോഹിനി തുടങ്ങിയ ചിത്രങ്ങളിലും നായികയായി വേഷമിട്ടിട്ടുണ്ട്.

Namitha marries Veerandra

Namitha marries Veerandra

You must be logged in to post a comment Login