നടി റോസിന്‍ ജോളിയുടെ പേരില്‍ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍; വിശദീകരണവുമായി നടി

 

നടിയും അവതാരകയുമായ റോസിന്‍ ജോളിയുടെ പേരില്‍ നഗ്‌ന ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി. നടിയുടെ പേരില്‍ പ്രചരിച്ച വ്യാജ ചിത്രങ്ങള്‍ അടക്കം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വിശദീകരണവുമായി റോസിന്‍ ജോളി എത്തിയിരിക്കുന്നത്.

ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി താനല്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്നത് തന്നെ നിരാശപ്പെടുത്തുന്നുവെന്നും റോസിന്‍ ജോളി പറഞ്ഞു. താനാണെന്ന് തെറ്റിദ്ധരിച്ച് വീഡിയോ കണ്ട എല്ലാവര്‍ക്കും സത്യം ബോധ്യപ്പെടണമെന്നും റോസിന്‍ വ്യക്തമാക്കി.

You must be logged in to post a comment Login