നടി ശ്രീദേവി അന്തരിച്ചു

നടി ശ്രീദേവി (54) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ന് ദുബായില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.  ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.

നാലാം വയസില്‍ ബാലതാരമായാണ് ശ്രീദേവി സിനിമാ രംഗത്ത് എത്തുന്നത്.1976 ൽ പതിമൂന്നാം വയസ്സിൽ, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ നായികയായി. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങി 26ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു.ഈ വർഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം.

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി.

You must be logged in to post a comment Login