നടി ഷഫ്‌നയ്ക്ക് പ്രണയസാഫല്യം

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധനേടിയ നടി ഷഫ്‌നയ്ക്ക് പ്രണയസാഫല്യം. തൃശൂര്‍ സ്വദേശിയായ സജിന്‍ ആണ് വരന്‍. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും പ്ലസ്ടു എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരുടെയും വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
shafna-nizam-sajin
ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ  ഷഫ്‌ന കഥപറയുമ്പോള്‍, ആത്മകഥ, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കഥ പറയുമ്പോളിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ഷഫ്‌ന അഭിനയിച്ചിരുന്നു.

You must be logged in to post a comment Login