നടുറോഡില്‍ ഫ്ലാഷ് മോബ്; കണ്ടുവന്ന വീട്ടമ്മ പെണ്‍കുട്ടിയുടെ കരണത്തടിച്ചു, വീഡിയോ

flashmobനടുറോഡില്‍ ഫഌഷ് മോബ് കളിക്കുന്ന പെണ്‍കുട്ടിയെ വീട്ടമ്മ തല്ലുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. നടുറോഡില്‍ ഫഌഷ്‌മോബ് കളിക്കുന്നത് കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുള്ള സംഘം ഡാന്‍സ് കളിക്കുന്നതിനിടെയാണ് വീട്ടമ്മ കടന്നുവന്ന് പെണ്‍കുട്ടിയുടെ കരണത്തടിച്ചത്.

ഫഌഷ്‌മോബ് കളിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ ദീര്‍ഘ സമയം ബസ് നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ഇത് കാണാനായി ട്രാഫിക് പോലീസും വന്‍ ജനക്കൂട്ടവുമുണ്ട്.

കൂട്ടത്തില്‍ ഒരാള്‍ക്ക് തല്ലുകിട്ടിയതോടെ ഫഌഷ് മോബ് അവസാനിച്ചു. ഒരാള്‍ ഫേസ്ബുക്കില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. എന്തായാലും സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടേറുകയാണ്.

https://www.facebook.com/spmediaofficial/videos/805023136298233/

You must be logged in to post a comment Login