നന്ദിത ഇനി അഭ്രകാവ്യം, ജീവിതം കൊണ്ട് മുറിവേറ്റവള്‍

  • ബി. ജോസുകുട്ടി

നന്ദിതയുടെ ജീവിത കവിതഎന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു. അന്ന്…ഇളം നീലവരകളുള്ള വെളുത്ത കടലാസില്‍നിന്റ ചിന്തകള്‍ പോറിവരച്ച്എനിക്ക് ജന്മദിന സമ്മാനം തന്നുതീയായിരുന്നു നിന്റെ തൂലിക തുമ്പില്‍എന്നെ ഉരുക്കുവാന്‍ പോന്ന അന്ന് തെളിച്ചമുള്ള പകലുംനിലാവുള്ള രാത്രിയുമായിരുന്നു ഇന്ന്, സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടയ്ക്ക് ഞാന്‍ തിരഞ്ഞത് നിന്റെ തൂലികയായിരുന്നുനീണ്ട വലിച്ചെറിഞ്ഞ നിന്റെ തൂലികഒടുവില്‍ പഴയ പുസ്തകക്കെട്ടുകള്‍ക്കിടക്കുനിന്ന്ഞാനാ തൂലിക കെണ്ടടുത്തപ്പോള്‍അതിന്റെ തുമ്പിലെ അഗ്നികെട്ടുപോയിരുന്നു. മൃത്യു ആര്‍ക്കും അനിവാര്യമാണെന്നിരിക്കേ യൗവ്വന തീക്ഷ്ണതയുടെ പക്വതയില്‍ നിന്ന് നന്ദിത കവിതയുടെ വന്‍കരയില്‍ നിന്നു ദുരൂഹതയുടെ താഴ്‌വരയിലേക്ക് നിപതിക്കപ്പെട്ടത് ഏത് ഉള്‍പ്രേരണയിലാകാം എന്ന വ്യര്‍ത്ഥമായ ചിന്ത യഥാര്‍ത്ഥത്തില്‍ നന്ദിത കവിതകളുടെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്നതാകുന്നു.

എഴുതിയിട്ട കവിതകളിലെ ബിംബകല്പനകളില്‍ പ്രണയകാമനകളുടെ നാനോകണങ്ങളെ ഒരു കാവ്യ ഗവേഷകന് കെണ്ടടുത്ത് വീണ്ടെടുക്കാവുന്നതാണെങ്കില്‍ ഒരുപിരിധിവരെ നന്ദിതയുടെ കവിതകളോട് നീതി പുലര്‍ത്തുന്നതായി കരുതാന്‍ സാധിക്കും. ദുരൂഹമായ ആത്മഹത്യയുടെ പൊരുളില്‍ ഒരു മിന്നാമിനുങ്ങിന്റെ ചെറുവെട്ടമായി നന്ദിതയുടെ ചില കവിതകളെങ്കിലും ചില നിമിത്തങ്ങളായി വായനക്കാര്‍ക്കു തോന്നിയിട്ടുണ്ട്. നന്ദിത എന്ന എഴുത്തുകാരിയുടെ ചില കവിതകള്‍ എങ്കിലും സുതാര്യവും ലളിതവുമാകുന്നത് അത് സാധാരണ ജീവിതത്തെ പകര്‍ത്തി വെക്കുന്നത് കൊാണെന്നു അത്തരം കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 1969 മെയ് 21 ന് വയനാട്ടിലെ മടക്കിമല എന്ന സ്ഥലത്താണ് ശ്രീധരമേനോന്റെയും പ്രഭാവതിയുടേയും ഏകമകളായി നന്ദിത ജനിക്കുന്നത്. കോഴിക്കോട് ചാലപ്പുറം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ് ,കാലിക്കട്ട് യൂണിവേഴ്‌സിറ്റി, ചെന്നെ മദര്‍ തേരസാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ എഴുതിയ ആദ്യകവിത തന്നെ നന്ദിതയുടെ സ്വത്വദാര്‍ശനികതയെ അടയാളപ്പെടുത്തുന്നതായിരുന്നു. ജീവിതമെഴുത്തു പോലെ തന്റെ സ്വകാര്യ ഡയറികുറിപ്പുകളായി കവിതകള്‍ എഴുതികൂട്ടി;കാറ്റ് ആഞ്ഞടിക്കുന്നുകെട്ടുപോയ എന്നിലെകൈത്തിരിനാളം ഉണരുന്നുഞാന്‍ ആളിപ്പടരുന്നുമൂടു കരിഞ്ഞമണംഅസ്ഥിയുടെ പൊട്ടലുകള്‍ ചീറ്റലുകള്‍, ഉരുകുന്ന മാംസംചിരിക്കുന്ന തലയോട്ടിഞാന്‍ ചിരിക്കുന്നുസ്വന്തം വന്ധ്യതമൂടിവെക്കാന്‍ ശ്രമിക്കുന്നഭൂമിയെ നോക്കി ഞാന്‍ ചിരിക്കുന്നുഭ്രാന്തമായി. ഇങ്ങനെ ആദ്യകാല കവിതകളില്‍ തന്നെ മൃത്യുവിന്റെ നിഴല്‍പ്പാടുകള്‍ നന്ദിത താനെഴുതിയ വരികളില്‍ ഉള്‍ച്ചേര്‍ത്തുവെച്ചു. ചിലരങ്ങനെയാണ്.

ചുരുങ്ങിയ സമയദൈര്‍ഘ്യത്താല്‍ മന്വന്തര അനുഭവക്കൂട്ടൊരുക്കുന്നു. കാലാതീതമായ ദാര്‍ശനിക സൗന്ദര്യബോധം അവരുടെ തൂലികത്തുമ്പിലൂടെ കരുത്താര്‍ജ്ജിക്കുന്നു. ഇഹലോക ജീവിതത്തിന്റെ നിരര്‍ത്ഥകത അവര്‍ ക്രാന്തദര്‍ശിയായി ഉള്‍ക്കൊള്ളുന്നു. ആര്‍ക്കും ഒന്നും ഒരിക്കലും പിടികിട്ടാത്ത ദുരൂഹ സമസ്യയായി നിലകൊള്ളുന്നു. നന്ദിതയുടെ സ്വകാര്യ ജീവിതം തികച്ചും സാധാരണമായിരുന്നു. പക്ഷേ അസാധാരണത്വത്തിന്റെ വള്ളിപ്പടര്‍പ്പുകള്‍ ചുറ്റിവരിഞ്ഞ ഒരു ഒറ്റവൃക്ഷത്തിന്റെ ഏകാന്തത തേടിയ ജീവിതമായിരുന്നു അത്. അസ്വാഭാവികതയുടെ നിറം ചാര്‍ത്തലുകള്‍ ജീവിത ക്യാന്‍വാസില്‍ തന്റെ ഇഷ്ടം പോലെ നന്ദിത നടത്തി. അതുകൊാണല്ലോ , തന്റെ പ്രതിഭയുടെയും ദര്‍ശനങ്ങളുടെയും കാഴ്ചപ്പാടിന്റെ ഏഴയലത്തു വരാത്ത ഒരു പ്രണയ- വൈവാഹിക ജീവിത പങ്കാളിയെ നന്ദിത സ്വയം തെരഞ്ഞെടുത്തത്. അതൊരു തരത്തിലുള്ള പക വീട്ടലായിരുന്നോ അതോ സ്വയം ബലികഴിക്കലായിരുന്നോ? എന്തോ ഒരു നിശ്ചയവുമില്ല ഒന്നിനും. മൃതിയുടെ താഴ്‌വരയിലും സ്മൃതിയുടെ മലമടക്കുകളിലും പൂക്കുന്ന അരളിപ്പൂക്കളും പേരറിയാത്ത വയലറ്റ് പൂക്കളും നന്ദിതയുടെ വികാരവിചാരങ്ങളായിരുന്നുവെന്നു നന്ദിതയുടെ വേപ്പെട്ടവര്‍ അറിയാതെ പോയി.എന്റെ വൃന്ദാവനം ഇന്ന് ഓര്‍മകളില്‍ നിന്നെ തിരയുകയാണ് ..അതിന്റെ ഒരു കോണിലിരുന്നുഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയുംഹൃദയവും മനസ്സും രാണെന്നോ …രാത്രികളില്‍നിലാവ് വിഴുങ്ങി തീര്‍ക്കുന്ന കാര്‍മേഘങ്ങള്‍ ..നനഞ്ഞ പ്രഭാതങ്ങള്‍വര സായാഹ്നങ്ങള്‍ഇവ മാത്രമാണ് ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്.എനിക്കും നിനക്കും ഇടയില്‍ അനന്തമായ അകലം …..എങ്കിലും നനുത്ത വിരലുകള്‍ കൊുനീ എന്റെ ഉള്ളു തൊട്ട് ഉണര്‍ത്തുവാന്‍നിന്റെ അദൃശ്യമായ സാമീപ്യംഞാന്‍ അറിയുന്നു …പങ്കു വെക്കുമ്പോള്‍ ശരീരം ഭൂമിക്കുംമനസ് എനിക്കും ചേര്‍ത്തു വെച്ചനിന്റെ സൂര്യ നേത്രംഎന്റെ ആകാശം നിറഞ്ഞു കത്തുകയാണ് ….മനസ് ഉരുകി ഒലിക്കുമ്പോള്‍നിന്റെ സ്‌നേഹത്തിന്റെ നിറവ്‌സിരകളില്‍ അലിഞ്ഞു ചേരുന്നുഇപ്പോള്‍ ഞാന്‍ മനസിലാക്കുകയാണ്..

നിന്നെ മറക്കുക എന്നാല്‍ മൃതി ആണെന്ന് ..ഞാന്‍ ,നീ മാത്രമാണെന്ന് …അഭ്രാവിഷ്‌കാരംഅത്യന്തം കാല്പനികതയും അടിമുടി ദുരൂഹത നിറഞ്ഞതുമായ നന്ദിതയുടെ കാവ്യജീവിതം ചലച്ചിത്രത്തിലൂടെ ആവിഷ്‌ക്കരിക്കപ്പെടുകയാണ് ഒട്ടേറെ ഹ്രസ്വസിനിമകളും ഡോക്യുമെന്‍ട്രി സിനിമകളും സംവിധാനം ചെയ്ത എന്‍. എന്‍. ബൈജുവാണ് ‘നന്ദിത’ എന്നു പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നന്ദിതയുടെ ജീവിതകഥ പറയുന്ന ഒരു ബയോപിക്ചര്‍ അല്ല ഈ സിനിമയെന്നു സംവിധായകന്‍ പറയുന്നു. നന്ദിതയുടെ കവിതകളിലൂടെയാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. ആകെ അറുപതു സീനുകളില്‍ ഒതുങ്ങുന്ന ഈ സിനിമയില്‍ നന്ദിതയോട്അടുപ്പമുള്ളവരെ, ജീവിതകഥാപാത്രങ്ങളെ പലസീനുകളിലും പരാമര്‍ശിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നന്ദിത എഴുതിയവശേഷിപ്പിച്ചുപോയ കവിതകളിലെ കാല്പനിക കാലാവസ്ഥയും ബിംബകല്പനകളും നന്ദിതയുടെ മാനസികാവസ്ഥയിലൂടെയാണ് അവതരിപ്പിക്കുന്നത്. അവിടെ നന്ദിതയുടെ കാവ്യപ്രപഞ്ചവും കാമ്പസും സ്വകാര്യ ഇടങ്ങളും ഒട്ടും അതിഭാവുകത്വമില്ലാതെ ആവിഷ്‌ക്കരിക്കുന്നു. ചില മൊാഷ് ഇടപെടലുകള്‍ നന്ദിതയില്‍ സംവിധായകന്‍ അനുവര്‍ത്തിക്കുന്നു്.ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരങ്ങളായി പോകുന്ന റെയില്‍വേപ്പാളങ്ങളിലൂടെ നന്ദിത ഏകാകിയായി നടക്കുകയാണ്. ഒടുവില്‍ താനൊറ്റയ്്ക്കാണെന്ന തോന്നലില്‍ പോലും തികച്ചും നിസ്സംഗതയോടെ അവള്‍ പാളങ്ങളിലൂടെ മുന്നോട്ടു പോകുന്നു.തീവി അവളെ കടന്നു പോകുകയാണ്.

ഇങ്ങനെ മൃത്യു ഒരു ശുഭശകുനം പോലെ നന്ദിതയെ പിന്തുടരുന്നത് സിനിമയില്‍ ചേര്‍ത്തിരിക്കുന്നു. നന്ദിതയുടെ സഹപ്രവര്‍ത്തകരിലൂടെ വേപ്പെട്ടവരിലൂടെ അവരുടെ വീക്ഷണത്തിലൂടെ സിനിമ പുരോഗമിക്കുന്നു. മറ്റൊരു സീന്‍ ഇങ്ങനെ- താഴ്‌വരയില്‍ നിന്നു ഒരു കുന്നിലേക്ക് കയറുന്ന നന്ദിത. ഉയരങ്ങളിലേക്ക് പോകുന്ന ഓരോ ഘട്ടങ്ങളിലും ഓരോന്ന് അവള്‍ ഉപേക്ഷിക്കുകയാണ്. ചെരിപ്പ്.ബാഗ്, വാച്ച് എന്നിങ്ങനെ. ഒടുവില്‍ ഉച്ചിയില്‍ നിന്നു നന്ദിത വീഴാനൊരുങ്ങുമ്പോള്‍ കാലുകളില്‍ പൂവള്ളികള്‍ ചുറ്റുന്നു. പിന്നെ അത് വലിച്ചെടുക്കുമ്പോള്‍ പൂക്കളും തുഷാരബിന്ദുക്കളും അവളുടെ മുഖത്തേക്ക് പെയ്യുകയാണ്. അത് തുടച്ചുമാറ്റുമ്പോള്‍ പഴയ ജീവിതചിത്രങ്ങള്‍ ഒന്നൊന്നായ് പ്രത്യക്ഷപ്പെടുകയാണ്. പിന്നീട് താഴ്‌വരയിലേക്ക്
നന്ദിത മടങ്ങുന്നു. തുടര്‍ന്ന് ഒരു അരുവിക്കരയിലിരിക്കുമ്പോള്‍ ഒരു കഴുകന്‍ പറന്നു വരുന്നു. തുടര്‍ന്നു കാക്കപ്പുലയുടെ പാട്ട് കേള്‍ക്കുന്നു. (വയനാട്ടിലെ നന്ദിതയുടെ വീടിനടുത്തുള്ള ആദിവാസികള്‍ മരണാനന്തര ചടങ്ങുകളില്‍ പാടുന്നത്). നന്ദിതയുടെ സഹകാരികളുടെ രംഗപ്രവേശമാണ്തുടര്‍ന്ന്, അവര്‍ നന്ദിതയുടെ ജീവിതം പറയുന്നു.അപൂര്‍വ്വമെന്നു കരുതി നന്ദിത ഓമനിച്ചു വളര്‍ത്തികൊുവന്ന പൂച്ചെടി അരളിപ്പൂക്കളായിരുന്നുവെന്നും മാത്രമല്ല അതു മൃതു പരാഗണം നടത്തിയ അരളിപ്പൂക്കളായിരുന്നു എന്നുള്ള തിരിച്ചറിവുകള്‍ സ്വന്തം ജീവിതത്തിന്റെ ജൈവാവസ്ഥയായിരുന്നുവെന്നു നന്ദിത തിരിച്ചറിയുന്നു.സിനിമയ്ക്കു പിന്നില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന സ്‌നേഹതീരത്തെ അക്ഷരപ്പൂക്കള്‍, മാടായിപ്പാറ എന്നീ സിനിമകള്‍ക്കു ശേഷം എന്‍. എന്‍. ബൈജു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്.

ഈ സിനിമയുടെ ടൈറ്റില്‍ വേഷമായ നന്ദിതയെ അവതരിപ്പിക്കുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഗാത്രി വിജയ് ആണ്. ബൈജു സംവിധാനം ചെയ്ത രാജലക്ഷ്മി എന്ന ഡോക്യുഫിക്ഷന്റെ രചന നിര്‍വ്വഹിച്ചത് ഗാത്രി ആയിരുന്നു. സ്‌നേഹതീരത്തെ അക്ഷരപ്പൂക്കള്‍ എന്ന സിനിമയില്‍ അപ്രധാനമല്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്‍ ഈ സിനിമയില്‍ വിശ്വനാഥനെന്ന കോളേജ് അധ്യാപകന്റെ വേഷം അവതരിപ്പിക്കുന്നു്. അദ്ദേഹം ഒരു ഗാനവും ആലപിക്കുന്നു. ഗാനരംഗത്ത് അഭിനയിക്കുന്നതും സുഭാഷ് ചന്ദ്രനാണ്. നന്ദിതയുടെ മാതാപാതിക്കളായ പ്രഭാവതിയേയും ശ്രീധരമേനോനെയും അവതരിപ്പിക്കുന്നത് ചെമ്പകവല്ലി തമ്പുരാട്ടിയും ദിനേശന്‍ ചീരാച്ചേരിയുമാണ്. ഷെജിന്‍, റിയാസ്, സുനില്‍ ചന്ദ്രന്‍, ജിജോ കുമരകം അഭിലാഷ്, രാജി.കെ.നായര്‍, സഞ്ജനാ സജീവ്, ദൃശ്യരാജീവ് , മാസ്റ്റര്‍ മഹാദേവ്, സജനാ കുഞ്ഞാറ്റ എന്നിവരാണ് മറ്റഭിനേതാക്കള്‍ കവികളായ ഡോ. പി.കെ ഭാഗ്യലക്ഷ്മി, ഡി.ബി. അജിത് കുമാര്‍, പി.ജി. ലത, ഡോ ശാന്തി ജയകുമാര്‍ എന്നിവരാണ് ഗാനരചന നിര്‍വ്വഹിച്ചവര്‍. സംഗീത സംവിധാനം ഷിബു അനിരുദ്ധന്‍, ഛായാഗ്രഹണം- ഷിനൂഹ് ചി. ചാക്കോ കലാ സംവിധാനം- വിമല്‍ ചമയം, ബീനാ ജോഷി എഡിറ്റിംഗ്- രതീഷ് രാജപ്പന്‍, നിര്‍മ്മാണം- ഇലപ്പച്ച പ്രൊഡക്ഷന്‍സ്, വയനാട്, ഇടുക്കി, വാഗമണ്‍, കോഴിക്കോട്ടെ,ഫാറൂഖ് കോളേജ് കാമ്പസ്, ം.ാ.ീ കോളേജ് എന്നിവിടങ്ങളിലാണ് നന്ദിത ചിത്രീകരിക്കുന്നത്.

സില്‍വിയ പ്ലാത്തിനെപ്പോലെ വിര്‍ജിനിയാവൂള്‍ഫിനെ പോലെ രാജലക്ഷ്മിയെ പോലെ ഇടപ്പളളിയെപോലെ പാതിജീവിതം നക്ഷത്രങ്ങള്‍ക്കു ഭാഗിച്ചു കൊടുത്ത് സ്വയം നക്ഷത്രമാകുകയായിരുന്നു നന്ദിത എന്ന പ്രതിഭാശാലി.”ചില ജന്മങ്ങളു്. പൂമൊട്ടുപോലെ വിടര്‍ന്നുവരുന്നു, അഴകുചൊരിയുന്നു, മണം വീശി തുടങ്ങുന്നു, പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാവില്ല… നന്ദിത എന്ന പെണ്‍കുട്ടി അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരംപിടിച്ചവളാണ്. സ്വയം കെടുത്തിക്കളയും മുമ്പ് അവളുടെ മനസ്സിലും ഒട്ടേറെ നക്ഷത്രങ്ങളുായിരുന്നു. തിളങ്ങുന്നവ.അവള്‍ക്ക് മാത്രം സ്വന്തമായവ..” സുഗതകുമാരി

 

You must be logged in to post a comment Login