നന നേന്ത്രനെ കൂടുതല്‍ അടുത്തറിയാം

നന നേന്ത്രന് ആറു തവണയായി വളം ചേര്‍ക്കുന്നതായി പട്ടികയില്‍ നിന്നു മനസ്സിലാക്കാം. നൈട്രജന്‍, പൊട്ടാഷ് എന്നിവ ഇങ്ങനെ വിവിധ ഘട്ടത്തില്‍ ചേര്‍ത്താല്‍  കുലയുടെ വലിപ്പവും, കായ്കളുടെ എണ്ണവും കൂടും. ഫോസ്ഫറസ് വളം  വളര്‍ച്ചയുടെ തുടക്കത്തിലാണ വേണ്ടത് . നനയ്ക്കാതെ കൃഷിയിറക്കുന്ന പാളയംകോടന് ഒരു വര്‍ഷം 100 ഗ്രാം നൈട്രജന്‍, 200 ഗ്രാം ഫോസ്ഫറസ്, 400 ഗ്രാം പൊട്ടാഷ്  എന്നിവയാണ് ചേര്‍ക്കേണ്ടത്. മറ്റിനങ്ങള്‍ക്കായാലും  വളപ്രയോഗം വിവിധ ഘട്ടങ്ങളില്‍ നടത്തുന്നതാണ് നല്ലത്. ജൈവവളങ്ങള്‍ അടിവളമായി  നല്‍കണം. രാസവളങ്ങള്‍ സാധാരണയായി വാഴ നട്ട് രണ്ട് മാസം കഴിഞ്ഞും നാലു മാസം കഴിഞ്ഞും രണ്ടു തുല്യ പകുതികളായി ചേര്‍ക്കാം. വാഴയില്‍ നിന്ന് 60-70 സെമി . മീറ്റര്‍ മാറ്റി വേണം വെള്ളം ചേര്‍ക്കാന്‍ വളരെ ആഴത്തിലേക്ക് വെള്ളം ചേര്‍ക്കേണ്ടതില്ല.
നനവാഴ
മഴയെ ആശ്രയിക്കാത്ത വാഴക്കൃഷിയില്‍ നനക്കുന്നത് വളരെ അത്യാവശ്യമാണ്. സെപ്റ്റംബര്‍-നവംബറില്‍ നട്ട വാഴ ഡിസംബര്‍ അവസാനമോ ജനുവരിയിലോ നനയ്ക്കണം. ഒരു വാഴക്ക് 15 ലിറ്റര്‍ വെള്ളം വേണം. മൂന്നു ദിവസത്തിലൊരിക്കല്‍ മതി നനയ്ക്കല്‍. നേന്ത്ര വാഴക്ക് ആഴ്ചയിലൊരിക്കല്‍ നനയ്ക്കണം.മറ്റ് ഇനങ്ങള്‍ പൊതുവേ രണ്ടാഴ്ചയിലൊരിക്കല്‍ നനയ്ക്കാം. മഴ തുടങ്ങുന്നതോടെ നീര്‍വാഴ്ചയും ഉറപ്പാക്കണം. വാഴ തോട്ടത്തില്‍ കള വളര്‍ച്ച തടയാനായാല്‍ നല്ലതാണ്. ഇതിന് മൂന്നോ, നാലോ ഇടയിളക്കിയാല്‍ മതി. കുല വന്നു കഴിഞ്ഞുള്ള  ഒന്നോ , രണ്ടോ കന്നുകള്‍ മാത്രം വളരാന്‍ അനുവദിക്കാവു. വാഴതോട്ടങ്ങളില്‍ കള വളര്‍ച്ച തടയാനായാല്‍ നന്ന് ഇതിന് മൂന്ന്, നാലോ തവണ ഇടയിളക്കിയാല്‍ മതി.
സസ്യ സംരക്ഷണം
കുറുനാമ്പ് മുതല്‍ വാട്ടം വരെ
വാഴപ്പേനുകള്‍ പരത്തുന്ന കറുനാമ്പ് എന്ന വൈറസ് രോഗമാണ് മാരകം. വൈറസ് ബാധിച്ച വാഴയില്‍ 25-30  ദിവസം കഴിഞ്ഞാല്‍  രോഗലക്ഷണം കാണാം. വിരിയുന്ന ഇലകള്‍ ചുരിങ്ങി, തിങ്ങി ഞെരുങ്ങി കൂമ്പെടുത്തു പോകുന്നു. രോഗബാധിതമായ വാഴ പിഴുതു നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്ന് മാത്രം കന്നുകളെടുക്കുക. കീടനാശിനികള്‍ പ്രയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുക.  മറ്റൊരു വൈറസ് രോഗമാണ് കൊക്കാന്‍. വാഴപ്പേനുകളാണ് ഇത് പരത്തുന്നത്. വാഴയുടെ പുറം പോളയില്‍  വല്ലാത്ത ചുവപ്പുനിറം കാണാം. ഇത് ക്രമേണ നീളത്തില്‍ വരകളായി പടര്‍ന്നു കയറും. പുറം പോളകള്‍ തടയില്‍നിന്ന് ഇളകി ഒടിയും. വാഴ നശിക്കും.രോഗബാധിതമായ കന്നുകള്‍ ഒഴിവാക്കുക. രോഗലക്ഷണം കണ്ടാല്‍ ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ക്കുക. കീടനാശിനികള്‍ പ്രയോഗിച്ച് വാഴപോളകളെ നശിപ്പിക്കുക.മഴക്കാലത്തോടെ വാഴയിലയില്‍ മഞ്ഞ നിറത്തില്‍ വരകള്‍ കാണാം. ഇത് ഇലപ്പുള്ളിയാണഅ. ഈ മഞ്ഞവരകളും നടുഭാഗം കുഴിഞ്ഞ് പുള്ളികളായി മാറും. പുള്ളികള്‍ ഒന്നിച്ച് ചേര്‍ന്നാല്‍ ഇല ഒടിഞ്ഞ് തൂങ്ങും. രോഗം ബാധിച്ച ഇലകള്‍ മുറിച്ച് മാറ്റി ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുക.  വാഴയുടെ പുറമേയുള്ള ഇലകള്‍ മഞ്ഞളിച്ച് കൂമ്പിലൊഴികെ ബാക്കിയെല്ലാ ഇലകളും ഒടിഞ്ഞ് തൂങ്ങുകയും വാഴത്തടയില്‍ വിള്ളലുകല്‍ വീഴ്ത്തുകയും ചെയ്യുന്നതാണ് പനാമവട്ടം.

vazha
ഇതൊരു കുമിള്‍ വീര്യമുള്ള കാര്‍ബെന്‍ഡാസിം കുമിള്‍നാശിനിയില്‍ മുക്കിയിട്ട് നടുകയും ചെയ്യാം. കുലച്ചതോ, കുല വരാറായതോ ആയ വാഴകളെയാണ് തടതുരപ്പന്‍ പുഴു പിടികൂടുന്നത്. വാഴത്തടയില്‍ കാണുന്ന കറുപ്പോ, ചുവപ്പോ കുത്തുകളും അവയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ഇളം മഞ്ഞനിറത്തിലുള്ള കൊഴുത്ത ദ്രാവകവുമാണ് ആദ്യ ലക്ഷണങ്ങള്‍. പുഴു കുത്തിയ വാഴ ഉള്‍ഭാഗം നശിച്ച് ഒടിഞ്ഞു വീഴും. കൃഷിയിടത്തിലെ ശുചിത്വമാണ് പ്രധാനം. പുഴുകുത്തിയ വാഴകള്‍ തോട്ടത്തില്‍ നിര്‍ത്തരുത്. മുറിച്ചു നീക്കി തീയിടുകയോ1-2 അടീ താഴ്ചയില്‍ കുഴിച്ചുമൂടുകയോ വേണം. ഒടിഞ്ഞു തീങ്ങുന്ന ഇലകള്‍ മുറിച്ചു നീക്കുക.
കരുത്തുള്ള കന്നുകള്‍ മാത്രം നടാനെടുക്കുക. മാണവണ്ടനാണ് വാഴയുടെ മറ്റൊരു ശത്രു. വാഴമാണത്തില്‍ ആണ് കടും തവിട്ടുനിറമുള്ള മാണവണ്ടിനെ കാണുക.മണത്തിലോ, തടയുടെ ചുണ്ടിലോ ആണ് വണ്ട് മുട്ടയിടുക. ഇതു വിരിഞ്ഞു വരുന്ന പുഴുക്കള്‍ മാണം തുരന്ന് നശിപ്പിക്കുകയാണ് പതിവ്. ഇലകള്‍ മഞ്ഞളിക്കുക, നാമ്പിലകള്‍ വിടരാതിരിക്കുക തുടങ്ങിയവയും സംഭവിക്കുന്നു. കീടബാധയില്ലാത്ത കന്നുകള്‍ മാത്രം നടുക. ഇലകളിലെ ഹരിതകം കാര്‍ന്ന് തിന്ന് സുഷിരങ്ങള്‍ ഉണ്ടാക്കി നാശം വരുത്തുന്ന ഇലതീനിപുഴുക്കളും ശല്യക്കാരാണ്. തളിരിലകള്‍ ആണ് ഇവയ്ക്ക് ഏറെ പ്രിയം.വെയിലാറുന്ന സമയത്താണ് പുഴുക്കള്‍ കൂടുതല്‍ ഉപദ്രവം നടത്തുന്നത്.തോട്ടത്തിന് സമീപം ചപ്പുചവര്‍ കൂട്ടിയിട്ട് തീയിട്ടാല്‍ പുഴുവിന്റെ ശലഭങ്ങളെ ആകര്‍ഷിച്ച് കൊല്ലാം. വാഴയുടെ മറ്റൊരു രോഗമായ കുറുനാമ്പ് ( അഥവാ മണ്ടയടപ്പ്) പരത്തുന്ന വാഴപ്പേന്‍ അഥവാ  ഏഫിഡ് ആണ് മറ്റൊരു വില്ലന്‍. ഇവ ഇലക്കവിളുകളിലും മറ്റും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. നീരൂറ്റിക്കുടിച്ച് വാഴകളെ നശിപ്പിക്കുന്ന മീലിമുട്ടകളും ഉപദ്രവകാരികളാണ്. വേപ്പിന്‍ പിണ്ണാക്ക് വാഴത്തടയില്‍ ചേര്‍ത്ത് ഇവയെ നിയന്ത്രിക്കാം.

You must be logged in to post a comment Login