നബിദിനവും,വാല്മീകി ജയന്തിയും ഉള്‍പ്പെടെ പ്രമുഖരുടെ ജനന-മരണദിനങ്ങള്‍ ഉള്‍പ്പെടുന്ന 15 അവധിദിനങ്ങള്‍ റദ്ദാക്കി യു.പി സര്‍ക്കാര്‍

ഡല്‍ഹി: യുപിയില്‍ സര്‍ക്കാര്‍ പ്രമുഖരുടെ ജനന മരണ ദിനങ്ങള്‍ ഉള്‍ഉള്‍പ്പെടെ 15 അവധി ദിനങ്ങള്‍ റദ്ദാക്കി. വാല്മീകി ജയന്തി, നബിദിനം, ചാട്ട് പൂജ എന്നിവയാണ് ഒഴിവാക്കിയവയിലെ ശ്രദ്ധേയ അവധി ദിനങ്ങള്‍.

കര്‍പൂരി താക്കൂര്‍ ജന്മദിനം, പരശുറാം ജയന്തി, ചന്ദ്രശേഖര്‍ ജന്മദിനം, മഹാറാണ പ്രതാപ് സിങ്, ജമാത്ത് ഉല്‍ അല്‍വിദ, വിശ്വ കര്‍മ്മ പൂജ, സര്‍ദാര്‍ വല്ലഭബായ് പട്ടേല്‍ ജയന്തി എന്നിങ്ങനെ പോകുന്നു റദ്ദായിപ്പോയ മറ്റ് അവധി ദിനങ്ങള്‍

അതേസമയം പ്രവാചകന്‍ നബിയുടെ ജന്മദിനമായി കൊണ്ടാടുന്ന നബി ദിനത്തിന് യുപി സര്‍ക്കാര്‍ അവധി നല്‍കാത്തത് ചിലഭാഗങ്ങളില്‍ നിന്ന് ചെറിയ പ്രതിഷേധത്തിനിടയാക്കിയെങ്കിലും സര്‍ക്കാരിന് അനുകൂലമായ സമീപനമാണ് മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായത്. ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഖല്‍ബി ഹുസ്സൈന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനനുകൂലമായാണ് സംസാരിച്ചത്.

‘മറ്റ് മതസ്ഥരുടെയും നിരവധി ആഘോഷങ്ങള്‍ പിന്‍വലിച്ചതിനാല്‍ നീതിയില്ലാത്ത തീരുമാനമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പറയുക വയ്യ. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച്ചയായ നബി ദിനത്തില്‍ മുസ്ലിങ്ങള്‍ പ്രാര്‍ഥനകളില്‍ മുഴുകി കഴിയുന്ന ദിവസമാണ്,അന്ന് അവധി നല്‍കുകയാണെങ്കില്‍ സര്‍ക്കാരിന്റെ സദുദ്ദേശ്യത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമായിരുന്നു’, ഖല്‍ബി ഹുസ്സൈന്‍ പറയുന്നു.

ഒരു പ്രത്യേക മതവിഭാഗത്തിനെ ലക്ഷ്യം വെച്ചുള്ള അവധി പിന്‍വലിക്കലല്ല ഇതെന്നാണ് ഇസ്ലാമിക പണ്ഡിതന്‍ മൗലാന സല്‍മാന്‍ നദാവി അഭിപ്രായപ്പെട്ടത്.

You must be logged in to post a comment Login