നയന്‍താരയുടെ ‘കൊലൈയുതിര്‍ കാലം’ റിലീസ് തടഞ്ഞ് ഹൈക്കോടതി

 

നയൻതാര മുഖ്യ വേഷത്തിലെത്തുന്ന കൊലൈയുതിര്‍ക്കാലത്തിൻ്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ചിത്രത്തിൻ്റെ റിലീസ് താത്കാലികമായി തടഞ്ഞത്. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജൻ്റെ നോവലിൻ്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ഈ നോവലിൻ്റെ പകര്‍പ്പവകാശം വാങ്ങിയ തൻ്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി റിലീസ് തടഞ്ഞിരിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു.

ബോളിവുഡ് പ്രൊഡ്യൂസര്‍ വാഷു ബഗ്‌നാനി നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമായ കൊലൈയുതിര്‍ കാലം സംവിധാനം ചെയ്യുന്നത് ചക്രി തൊലേറ്റിയാണ്. കേസ് 21ന് വീണ്ടും പരിഗണിക്കും. അപ്പോൾ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You must be logged in to post a comment Login