നരേന്ദ്രമോദി 27ന് കേരളത്തില്‍; രാഹുല്‍ ഗാന്ധി 29 ന്; പ്രിയങ്കയും എത്തിയേക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 27ന് കേരളത്തില്‍. സംസ്ഥാനത്തെ പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്ക് സമയക്രമമായി. ജനുവരി 27ന് ഉച്ചക്ക് 1.55ന് പ്രധാനമന്ത്രി കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

തുടര്‍ന്ന് 3.30ന് തൃശൂര്‍ക്ക് യാത്ര തിരിക്കും. അവിടെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.45ന് തിരികെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.

അതേസമയം, രാഹുല്‍ ഗാന്ധി 29 ന് കേരളത്തിലെത്തും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുലിനൊപ്പം പ്രിയങ്കയേയും കേരളത്തിലേക്ക് ക്ഷണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതായി മുല്ലപ്പള്ളി അറിയിച്ചിരുന്നു. വിജയസാധ്യത മാത്രം അടിസ്ഥാനമാക്കിയാവും ഇക്കുറി സ്ഥാനാര്‍ഥി നിര്‍ണയം എന്നാണ് കെപിസിസി അധ്യക്ഷന്‍റെ ഉറപ്പ്.

You must be logged in to post a comment Login