നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രശ്‌നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

പലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്ദര്‍ശനത്തെ കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ സന്ദര്‍ശനം എന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

മോദിയുടെ പലസ്തീൻ സന്ദർശനത്തെക്കുറിച്ച് ഞാനാണ് ആദ്യമായി പറയുന്നത്. ഇവിടെ മറ്റാർക്കും ഇതേപ്പറ്റി അറിയില്ലെന്ന് രാജ്യസഭാ ടിവിയിൽ സംസാരിക്കവേ അലിഹൈജ പറഞ്ഞു. എന്നാൽ എന്നായിരിക്കും സന്ദർശനമെന്നതിന്റെ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. പലസ്തീനിൽ നിലവിലുള്ള പ്രശ്നങ്ങളിലും രണ്ടു രാജ്യമെന്ന ആശയത്തിനും ഇന്ത്യ പിന്തുണ നൽകുന്നുണ്ടെന്നും അലിഹൈജ വ്യക്തമാക്കി. ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.

You must be logged in to post a comment Login