നരേന്ദ്ര മോദി 26 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

PM to adress public today Forbes list of world's most powerful people prime minister, narendra modi, ad, RTI modi at chennai

പതിനേഴാം ലോക്‌സഭയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചില സൂചനകള്‍ ദേശീയ തലത്തില്‍ നിന്നും പുറത്തുവരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം അലയടിക്കുകയാണ്. 542 മണ്ഡലങ്ങളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം 348 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. 86 സീറ്റുകളില്‍ യുപിഎയും 108 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

എന്നാല്‍ കേരളത്തില്‍ ആകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നേരുന്നത്. എഎം ആരിഫ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

You must be logged in to post a comment Login