നല്ല ഓര്‍മ്മശക്തിക്ക് വേണം നല്ല ഉറക്കം

നന്നായി ഉറങ്ങുന്നത് ഓര്‍മശേഷി വര്‍ധിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ . ചൈനയിലെയും അമേരിക്കയിലെയും ശാസ്തഞ്ജര്‍ സംയുക്തമായാണ് ഈ പുതിയ ഗവേഷണം നടത്തിയത്.തലച്ചോറിന് അതീവസങ്കീര്‍ണമായ ഒരു പ്രവര്‍ത്തനമാണ് ഓര്‍മ്മശക്തി. ഉറങ്ങുമ്പോള്‍ തലച്ചോറിനുളളിലെ നാഡീകോശങ്ങള്‍ തമ്മില്‍ രൂപപ്പെടുന്ന പ്രത്യേകതരം ബന്ധമാണ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജനായ ഡോക്ടര്‍ ബെന്‍ ബയോ ഗാന്‍ അഭിപ്രായപ്പെട്ടു.

എലികളിലാണ് ഈ പരീക്ഷണം നടത്തിയത്. നന്നായി ഉറക്കം ലഭിച്ച എലികള്‍ വേഗത്തില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചു. മാത്രമല്ല നടന്ന കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിക്കുവാനും അവ തമ്മില്‍ പൊരുത്തപ്പെടുത്തി മനസ്സിലുറപ്പിക്കുവാനും ഉറക്കം അത്യാവശ്യം തന്നെ എന്ന് ഈ പഠനം വ്യക്തമാക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു ഗവേഷണഫലം സഹായകരമാകുമെന്ന്  ഗാന്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login