നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമരത്തിന് മുന്നോടിയായി നവംബര്‍ ആറ് മുതല്‍ ഈ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങൡും ബസ് ഉടമകള്‍ കൂട്ടധര്‍ണ നടത്തും. 13 ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. എന്നിട്ടും വിഷയത്തില്‍ ചര്‍ച്ച നടക്കുന്നില്ലെങ്കില്‍ 20 ന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തുന്നതിനും തീരുമാനിച്ചു. പരിഹാരം ഉണ്ടായില്ലെങ്കില്‍ 21 ന് ഫെഡറേഷന്‍ യോഗം ചേര്‍ന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

You must be logged in to post a comment Login