നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഉപതെരഞ്ഞെടുപ്പിൽ ശരിദൂരമെന്ന് എന്‍.എസ്.എസ്

നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഉപതെരഞ്ഞെടുപ്പിൽ ശരിദൂരമെന്ന് NSS
ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂരത്തിനു പകരം ശരിദൂരം അടിസ്ഥാനമാക്കും. ഇടത് മുന്നണിയും സംസ്ഥാന സര്‍ക്കാരും വിശ്വാസികള്‍ക്കെതിരായ നിലപാട് തുടരുകയാണെന്നും  ജനറല്‍ സുകുമാരനായര്‍ പറഞ്ഞു. വിജയദശമി നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസ സംരക്ഷണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും  സംസ്ഥാന  സര്‍ക്കാര്‍ നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. സവര്‍ണ-അവര്‍ണ വേര്‍തിരിവ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ കലാപമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതാണു ശരിദൂരമെന്നു സമുദായാംഗങ്ങള്‍ക്ക് അറിയാം. എന്‍എസ്എസിനു രാഷ്ട്രീയമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനു ശരിദൂരം കണ്ടെത്തുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

You must be logged in to post a comment Login