നവ കേരളത്തിനായി താരനിശയുമായി ബോളിവുഡ്; മുഖ്യസംഘാടകന്‍ റസൂല്‍ പൂക്കുട്ടി

മുബൈ: നവ കേരളത്തിനായി ബോളിവുഡ് താരങ്ങള്‍ ഒന്നിക്കുന്നു. കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശയിലൂടെ പണം കണ്ടെത്താനാണ് തീരുമാനം. ഈ വമ്പന്‍ പദ്ധതിയുടെ മുഖ്യസംഘാടകന്‍ മലയാളികളുടെ അഭിമാനമായ റസൂല്‍ പൂക്കൂട്ടിയാണ്.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങായി ഷാരൂഖ് ഖാന്‍, അമീര്‍ഖാന്‍, അക്ഷയ് കുമാര്‍, എആര്‍ റഹ്മാന്‍, വിദ്യാ ബാലന്‍, കരന്‍ ജോഹര്‍, ബിഗ് ബി തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതിനു പുറമെയാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ താരനിശയുമായി ബോളിവുഡ് എത്തുന്നത്. താരനിശയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ താല്‍പര്യം അറിയിച്ചതായി റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളപ്പിറവിയോട് അനുബന്ധിച്ച് പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്.

You must be logged in to post a comment Login