നാഗ്ജി കിരീടം നിപ്രൊ പെട്രോസ്‌കയ്ക്ക്; ജയം മൂന്ന് ഗോളുകള്‍ക്ക്

Football00
കോഴിക്കോട്; നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ യുക്രെയ്‌നില്‍നിന്നുള്ള നിപ്രൊ പെട്രോസ്‌ക് കിരീടം. ബ്രസീലിയന്‍ കഌ് അത്‌ലറ്റികോ പരാനെന്‍സിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് നിപ്രോ കിരീടം ചൂടിയത്.

കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 40ാം മിനിട്ടില്‍ കൂള്‍ ബ്രേക്കിന് തൊട്ടുടനെ ലഭിച്ച ഫ്രീകിക്ക് ഗോള്‍മുഖത്തുണ്ടായിരുന്ന ഇഹോര്‍ കൊഹൂട്ടാണ്‍ നിപ്രോയ്ക്ക് വേണ്ടി ഗോളാക്കി മാറ്റി ഗോള്‍ വേട്ടയ്ക്കു തുടക്കം കുറിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ് വാട്‌ഫോഡ് എഫ്.സിയെ വീഴ്ത്തിയാണ് നിപ്രോ ഫൈനലില്‍ എത്തിയത്. ഫെബ്രുവരി അഞ്ചിനാണ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കോഴിക്കോട് ആരംഭിച്ചത്. മല്‍സരത്തില്‍ വിവിധ രാജ്യങ്ങളുടെ എട്ട് ടീമുകളാണ് പങ്കെടുത്തത്. 14 മല്‍സരങ്ങളാണ് ഉണ്ടായിരുന്നത്.

You must be logged in to post a comment Login