നാഗ്ജി ഫുട്‌ബോള്‍; ജര്‍മ്മന്‍ ക്ലബ്ബായ എയ്റ്റി സിക്സ്റ്റി മ്യൂണിക്ക് പുറത്ത്

Football00
കോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജര്‍മ്മന്‍ ക്ലബ്ബായ ടിഎസ്‌വി എയ്റ്റി സിക്സ്റ്റി മ്യൂണിക്ക് സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ബി യിലെ നിര്‍ണ്ണായക മത്സരത്തില്‍ ഉക്രൈന്‍ ക്ലബ്ബായ നിപ്രോ പെട്രോവ്‌സ്‌കിനോട് ജര്‍മ്മന് ടീം സമനില വഴങ്ങി.

സെമിയുറപ്പിക്കാന്‍ വിജയം അനിവാര്യമായിരുന്ന ജര്‍മ്മന്‍ പടക്ക് പക്ഷെ ഉക്രൈന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. നിശ്ചിത സമയത്തും ഗോള്‍ നേടാനാകാതെ ഇരുടീമുകളും തുല്ല്യത പാലിച്ചതോടെ ഏഴു പോയിന്റുകളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നിപ്രോ എഫ്‌സി സെമിയില്‍ പ്രവേശിച്ചു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങിയിട്ടില്ലെന്ന റെക്കോഡുമായാണ് ഉക്രൈന്‍ പട സെമിയില്‍ പ്രവേശിക്കുന്നത്.

മ്യൂണിക്ക് നിപ്രോ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഐറിഷ് ക്ലബ്ബ് ഷാംറോക്ക് റോവേഴ്‌സിന്റ്‌റെ സെമി സ്വപ്നം പൂവണിഞ്ഞു. ആറു പോയിന്റ്‌റുമായി ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഐറിഷ് ക്ലബ്ബ്. വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ സെമിഫൈനലില്‍ ബ്രസീല്‍ ക്ലബ്ബായ അത്്‌ലറ്റികോ പരാനെയ്‌സും ഷാംറോക്ക് റോവേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.

You must be logged in to post a comment Login